ഫുജൈറയിൽ അപകടത്തിൽ മരിച്ച മൂന്ന് കുട്ടികളുടെയും കബറടക്കം നടത്തി
ഫുജൈറയിലെ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേരുടെയും ഖബറടക്കം നടത്തി.ഒരേ മണ്ണിലാണ് മൂവർക്കും അന്ത്യവിശ്രമം ഒരുക്കിയത്.ഇരട്ട സഹോദരങ്ങൾക്കും അവർക്കൊപ്പം കളിച്ചും ചിരിച്ചും നടന്ന പ്രിയപ്പെട്ട മൂന്നു വയസ്സുകാരൻ്റെയും മരണം നൊമ്പര കാഴ്ചയായി.വാഹനാപകടത്തിൽ മരണമടഞ്ഞ എ ആർ നഗർ കുണ്ടിൽ പറമ്പ് ചെപ്യാലം സ്വദേശി തുപ്പലക്കാട്ട് സിദ്ദീഖ് - ആരിഫ ദമ്പതികളുടെ മക്കളായ മുഹമ്മദ് അസ്മിൽ (21), ഇരട്ട സഹോദരി മിസ്ന ജുബിൻ (21), ഇവരുടെ സഹോദരി ഫർസാന ജൂബിൻറെ മകൻ മുഹമ്മദ് ഫായിസ് (3) എന്നിവരുടെ ഖബറടക്കം കണ്ണീരിൽ കുതിർന്നു.നൂറുകണക്കിനാളുകളാണ് മയ്യിത്ത് നമസ്കാരത്തിലും ഖബറടക്കച്ചടങ്ങിലും പങ്കെടുത്തത്.ഒമിച്ചായിരുന്ന അസ്മിലിന്റെയും മിസ്നയുടെയും ജീവിതം. ഒരേ ജന്മദിനം, ഒരേ സ്കൂൾ, ഒരേ പഠന പാഠ്യപദ്ധതികൾ. പത്താം ക്ലാസ് വരെ വേങ്ങര ചേറൂർ പി പി ടി എം വൈ സ്കൂളിൽ ആയിരുന്നു പഠിച്ചത്. പിന്നീട് ഉപ്പയോടൊപ്പം ഫുജൈറയിലേക്ക് പോയി. പ്ലസ് ടൂ , ഡിഗ...

