Saturday, October 17

Tag: ബേസ് ബോൾ ചാമ്പ്യൻഷിപ്പ്

കേരള ടീമിനെ നയിക്കാൻ മലപ്പുറത്തെ നവദമ്പതികൾ; ബേസ്ബോൾ മൈതാനത്തും ഒരുമിച്ച് നിസാറും പൂജയും
Sports

കേരള ടീമിനെ നയിക്കാൻ മലപ്പുറത്തെ നവദമ്പതികൾ; ബേസ്ബോൾ മൈതാനത്തും ഒരുമിച്ച് നിസാറും പൂജയും

നന്ത്യാൽ (ആന്ധ്രാപ്രദേശ്): സീനിയർ നാഷണൽ ബേസ്ബോൾ സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ പുരുഷ, വനിതാ ടീമുകളെ നയിക്കുന്നത് നവദമ്പതികളായ കെ eനിസാർ കെ.ഇ.യും പൂജ വി.യും. ആന്ധ്രാപ്രദേശിലെ നന്ത്യാലിൽ ഒക്ടോബർ 16 മുതൽ 19 വരെ നടക്കുന്ന ചാമ്പ്യൻഷിപ്പിലാണ് ഇരുവരും കേരളത്തിന്റെ നായകസ്ഥാനത്ത് എത്തുന്നത്. കഴിഞ്ഞ മാസം പത്തിനായിരുന്നു താരജോഡികളായ കോഹിനൂർ സ്വദേശി നിസാറിന്റെയും വയനാട് സ്വദേശിനി പൂജയുടെയും വിവാഹം. ചെറുപ്പം മുതൽ ബേസ്ബോളിനെ നെഞ്ചിലേറ്റിയ ഇരുവരും കായികരംഗത്തെ തങ്ങളുടെ പ്രണയവും പ്രതിബദ്ധതയും ജീവിതത്തിലും പങ്കുവെക്കുകയാണ്. ജീവിതത്തിൽ മാത്രമല്ല, കായികമൈതാനത്തും ഒരുമിച്ച് മുന്നേറുന്ന ഈ താരദമ്പതികൾ കേരളത്തിന്റെ കായികലോകത്തിന് അഭിമാനകരമായ മാതൃകയാണ്.നിലവിൽ BFHC പൂക്കോട്ടൂരിലെ ക്ലർക്ക് തസ്തികയിൽ ജോലി ചെയ്തു വരികയാണ് നിസാർ. പൂജ ബേസ് ബോൾ അക്കാദമിയിലെ പരിശീലകയായി ജോലി ചെയ്തു വരുന്നു. സ്വന്തം ജീവി...