Wednesday, October 21

Tag: റോഡ് പൊളിഞ്ഞു

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി
Crime

റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് തിരൂരങ്ങാടിയിൽ യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി

തിരൂരങ്ങാടി: റോഡ് പ്രവൃത്തിയുമായി ബന്ധപ്പെട്ട് യൂത്ത് ലീഗ് നേതാവും പി ഡബ്ല്യു ഡി ജീവനക്കാരനും തമ്മിൽ കയ്യാങ്കളി. തിരൂരങ്ങാടി പി എസ് എം ഒ കോളജിന് സമീപത്ത് വെച്ചാണ് ഇരുവരും തമ്മിൽ കയ്യാങ്കളി ഉണ്ടായത്. തിരൂരങ്ങാടി മണ്ഡലം യൂത്ത് ലീഗ് സെക്രട്ടറി കക്കാട് സ്വദേശി പി കെ ഷമീം, പരപ്പനങ്ങാടി പി ഡബ്ല്യു ഡി ഓഫീസ് ഓവർസിയർ ഒഴൂർ പെരിഞ്ചേരി നാടയമ്പാടി പരപ്പാറ സഫീർ (35) എന്നിവർ തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. കുടിവെള്ള പദ്ധതിക്ക് പൈപ്പിടാൻ കീറിയ റോഡ് ബി എം ചെയ്യുന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ടാണ് തർക്കം. ഷമീമിൻ്റെ ഉടമസ്ഥതയിൽ ഉള്ള തിരൂരങ്ങാടി മാക്ട് കോളജിൻ്റെ മുന്നിലെ റോഡിൻ്റെ ഭാഗത്ത് കൂടി ടാർ ചെയ്യാൻ ആവശ്യപ്പെട്ടത് അംഗീകരിക്കാത്തത് സംബന്ധിച്ചാണ് തർക്കം എന്നാണ് അറിയുന്നത്. കോൺട്രാക്ടറോട് ഇക്കാര്യം ആവശ്യപ്പെട്ടപ്പോൾ ഓവർസിയർ ഇത് എതിർത്തു. ഇക്കാര്യം മുസ്ലിം ലീഗ് മുൻസിപ്പൽ കമ്മിറ്റി പ്രസിഡൻ്റിനെ ഷമീം ഫോണിൽ വിളിച...
തിരൂരങ്ങാടിയിൽ  റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്
Other

തിരൂരങ്ങാടിയിൽ റോഡ് പ്രവർത്തി തുടങ്ങാം എന്ന് കരാർ കമ്പനി ഉറപ്പ് നൽകിയതായി യൂത്ത് ലീഗ്

തിരുരങ്ങാടി : മുസ്‌ലിം യൂത്ത് ലീഗ് തിരുരങ്ങാടി മുനിസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള വാട്ടർ അതോറിറ്റി കരിപറമ്പ് ഓഫീസിൽ വെച്ച് നടത്തിയ ചർച്ചയിൽ ഓഗസ്റ്റ് 17നകം തിരുരങ്ങാടി മുതൽ പതിനാറുങ്ങൽ വരെയുള്ള റോഡിന്റെ വശങ്ങൾ നിരപ്പാക്കുന്ന ആദ്യഘട്ട വർക്ക് തുടങ്ങാം എന്ന് എ. ബി. എം ഫോർ കരാർ കമ്പനി രേഖ മൂലം ഉറപ്പ് നൽകി. വാട്ടർ അതോറിറ്റി അസിസ്റ്റന്റ് എഞ്ചിനീയർക്ക് ഇത് സംബന്ധിച്ച് പരാതിയും സമർപ്പിച്ചു. പ്രസിഡന്റ്‌ സലീം വടക്കൻ, ജനറൽ സെക്രട്ടറി ബാപ്പുട്ടി ചെമ്മാട്, ഭാരവാഹികളായ അനീസ് ഖാലിദ്, ഷഫീഖ് പുളിക്കൽ,അഷ്‌റഫ്‌ താണീക്കൽ, ആസിഫ് ലൈഫ് കെയർ, എന്നിവർ പങ്കെടുത്തു....