വള്ളിക്കുന്നിന്റെ ടൂറിസം ഉന്നതിക്ക് പ്രാദേശിക അനുകൂല ഘടകങ്ങളെ കൂടി ഉയർത്തിക്കൊണ്ടു വരിക അനിവാര്യം ; ടിവി ഇബ്രാഹിം എംഎൽഎ
വള്ളിക്കുന്ന് നിയോജകമണ്ഡലത്തിലെ ടൂറിസവുമായി ബന്ധപ്പെട്ട അവലോകനയോഗം ചേർന്നു
വള്ളിക്കുന്ന് : നിയോജകമണ്ഡലത്തിലെ ടൂറിസം സാധ്യതകളെ അവലോകനം ചെയ്യുന്നതിനായി എംഎൽഎയുടെ നിർദ്ദേശപ്രകാരം ചേളാരി എംഎൽഎ ഓഫീസിൽ ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗം ചേർന്നു. വിനോദസഞ്ചാരികൾ ഇഷ്ടപ്പെടുന്ന മികച്ച ഒരു ലക്ഷ്യസ്ഥാനം ആയി ഉയർന്നു ഉയർത്തിക്കൊണ്ടു വരാനുള്ള എല്ലാവിധ ആകർഷണീയതയും പ്രാപ്യതയും വള്ളിക്കുന്നിന് ഉണ്ടെന്നും പ്രദേശവാസികളെ കൂടി ഉൾക്കൊള്ളിച്ചുകൊണ്ട് അതിനു വേണ്ടുന്ന സൗകര്യങ്ങളും സഞ്ചാരി സൗഹൃദ പ്രവർത്തനങ്ങളും താമസസൗകര്യങ്ങളും കൂടെ ഉണ്ടാക്കുക എന്നതാണ് വള്ളിക്കുന്നിന്റെ ടൂറിസം മേഖലയിൽ ചെയ്യാൻ ഉദ്ദേശിക്കുന്നതെന്ന് എംഎൽഎ അറിയിച്ചു. എംഎൽഎയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും അടങ്ങുന്ന സംഘംവള്ളിക്കുന്ന് പഞ്ചായത്തിലെ കടലുണ്ടി നഗരം ബീച്ച്, പരപ്പാൽ ബീച്ച്, കോട്ടക്കടവ്, ചേലേമ്പ്ര പഞ്ചായത്തിലെ പുല്ലിക്കടവ്...

