Friday, September 18

Tag: വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥയ്ക്ക് നൽകി വിദ്യാർത്ഥിനിയുടെ മാതൃക

വഴിയിൽ വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി വിദ്യാർഥിനി മാതൃകയായി
Other

വഴിയിൽ വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി വിദ്യാർഥിനി മാതൃകയായി

പരപ്പനങ്ങാടി : വഴിയിൽ വീണു കിട്ടിയ സ്വർണാഭരണം ഉടമസ്ഥയ്ക്ക് തിരികെ നൽകി വിദ്യാർഥിനിയുടെ സത്യസന്ധത. ചിറമംഗലം അയോധ്യ നഗറിലെ അണ്ടിശേരി പ്രിയകു മാറിന്റെയും ബീനയുടെയും മകളായ ശ്വേതയാണ് തൻ്റെ സത്യസന്ധതയിലൂടെ നാടിന് അഭിമാനമായത്. പരപ്പനങ്ങാടി തിരൂർ റോഡിലെ ബസ് സ്റ്റോപ്പ് പരിസ രത്തുനിന്നാണ് ശ്വേതയ്ക്ക് മുക്കാൽ പവന്റെ കൈച്ചെയിൻ വീണുകിട്ടിയത്. തുടർന്ന് ഈ ആഭരണം പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിൽ ഏൽപ്പിക്കു കയായിരുന്നു.താനൂർ ബ്ലോക്ക് സ്വദേശിയും കോഓപറേറ്റീവ് കോളജ് വിദ്യാർഥിനിയുമായ നിഹാല ജിബിൻ്റെതായിരുന്നു നഷ്ടപ്പെട്ട സ്വർണച്ചെയിൻ. പരപ്പനങ്ങാടി പൊലിസ് സ്റ്റേഷനിൽ വച്ച് നടന്ന ചടങ്ങിൽ ശ്വേത ആഭരണം നിഹാല ജിബിന് കൈമാറി. ചടങ്ങിൽ പരപ്പനങ്ങാടി എസ്.ഐ മാത്യൂസ് ജോസ്, എ.എസ്.ഐ കെ. സലേഷ്, എസ്.സി.പി.ഒസുധീഷ്, സി.പി ഒ ജാഫറലി എന്നിവർ പങ്കെടു ത്തു. ശ്വേതയുടെ ഈ മാതൃകാ പരമായ പ്രവൃത്തിയെ പൊലി സും നാട്ടുകാരും അഭിനന്ദിച്ചു...