
തിരൂരങ്ങാടി : കൊടിഞ്ഞി എം.എ ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഈ വര്‍ഷത്തെ യു.എസ്.എസ്,എല്‍.എസ്.എസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു. തുടര്‍ച്ചയായി മികച്ച വിജയമാണ് ഈ വര്‍ഷവും കരസ്ഥമാക്കിയത്. യു.എസ്.എസ് പരീക്ഷയില്‍ നാല് വിദ്യാര്‍ത്ഥികളും എല്‍.എസ്.എസ് പരീക്ഷയില്‍ അഞ്ച് വിദ്യാര്‍ത്ഥികളുമാണ് വിജയം കൈവരിച്ചത്.
മുഹമ്മദ് ഇനാസ് പാലക്കാട്ട്, ഫാത്തിമ റിന്‍ഷ എം.സി, ഫാത്തിമ ഷഹാന എം , റന്ന ഫാത്തിമ പി എന്നിവര്‍ യു.എസ്.എസ് പരീക്ഷയിലും ആയിശ ഹന്ന ടി, ഫാത്തിമ ഷഹ്ബി പി, ഫാത്തിമ തന്‍ഹ പി, ഹൈഫ സമീര്‍ ടി , നിയ ഫാത്തിമ എന്നിവര്‍ എല്‍.എസ്.എസിലും വിജയികളായി. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്ന ജനറല്‍ പി.ടി.എ മീറ്റിംഗ് വെച്ച് വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ പി.ടി.എ കമ്മിറ്റി ആദരിച്ചു.
സ്‌കൂള്‍ ജനറല്‍ സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി,പി.ടി.എ പ്രസിഡന്റ് പനക്കല്‍ മുജീബ് സാഹിബ്, കബീര്‍ നജ, മുഷ്താഖ് കൊടിഞ്ഞി,പാട്ടശ്ശേരി ശരീഫ് ഹാജി , കക്കുന്നത്ത് സൈതലവി ഹാജി , ഇ.സി അവറുട്ടി ഹാജി , പനക്കല്‍ മജീദ് , നെച്ചിക്കാട്ട് ഷബ്‌ന എന്നിവര്‍ വിദ്യാര്‍ത്ഥികളെ ആദരിച്ചു.
ചടങ്ങില്‍ മാധ്യമം വെളിച്ചം പദ്ധതി വിദ്യാര്‍ഥി പ്രതിനിധികളായ ഫാത്തിമ റുശ്ദ, നിശ്ഫ ,ആയിഷ എന്നിവര്‍ക്ക് പത്രം നല്‍കി കുണ്ടൂര്‍ റെയിന്‍ബോ സ്റ്റിച്ചിങ്ങ് സെന്റര്‍ ഉടമകളായ അബ്ദു റഹ്‌മാന്‍ ,മുഹമ്മദ് റാഷിദ് എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സെക്രട്ടറി പത്തൂര്‍ സാഹിബ് ഹാജി,പ്രിന്‍സിപ്പല്‍ നജീബ് ടി ടി, പി ടി എ പ്രസിഡന്റ് പനക്കല്‍ മുജീബ് സാഹിബ് , മാധ്യമം ഏരിയ കോ ഓഡിനേറ്റര്‍ സി വി സലീം, സര്‍ക്കുലേഷന്‍ ഡവലപ്‌മെന്റ് ഓഫീസര്‍ മുസ്തഫ കൂനാരി ,എ. ഒ ഫൈസല്‍ തേറാമ്പില്‍, സദര്‍ ജാഫര്‍ ഫൈസി, പിടിഎ വൈസ് പ്രസിഡന്റ്മാരായ ശരീഫ് ഹാജി പാട്ടശ്ശേരി, കബീര്‍ പള്ളി പറമ്പന്‍, സലാം ഹാജി പനമ്പിലായി, അവറുട്ടി ഇ സി, സൈതലവി ഹാജി കക്കുന്നന്‍ എന്നിവര്‍ പങ്കെടുത്തു. കുണ്ടൂരിലെ റെയില്‍ബോ സ്റ്റിച്ചിങ്ങ് സെന്ററിന്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കിയത്.