സോഷ്യോളജി അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസിൻ പ്രകാശനവും നടന്നു

തിരൂരങ്ങാടി: കുണ്ടൂർ പി എം എസ്‌ ടി ആർട്സ് ആൻഡ് സയൻസ് കോളേജിൽ സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ ഉദ്ഘാടനവും കയ്യെഴുത്ത് മാഗസീൻ പ്രകാശനവും നടന്നു. ചൊവ്വാഴ്ച രാവിലെ 11 മണിയ്ക്ക് കോളേജ് ഓഡിറ്റോറിയത്തിൽ വച്ചു നടന്ന പരിപാടി മീഡിയ വൺ സീനിയർ ന്യൂസ്‌ എഡിറ്റർ നിഷാദ് റാവുത്തർ ഉദ്ഘാടനം ചെയ്തു. നിലപാടുള്ളവരായി മറേ ണമെന്നും കലാലയത്തിനു പുറത്തേയ്ക്ക് സർഗാത്മകതയും മാനുഷിക മൂല്യങ്ങളും വളരണമെന്നും അദ്ദേഹം പറഞ്ഞു.

ഡിപ്പാർട്ട്മെന്റ് മേധാവി കെ.കെ നജ്മുന്നീസ അധ്യക്ഷയായിരുന്നു.കോളേജ് പ്രിൻസിപ്പൽ പ്രൊഫസർ കെ.ഇബ്രാഹിം മുഖ്യപ്രഭാഷണം നടത്തി. “ഭൂമിയിലെ അഭയാർത്ഥികൾ “എന്ന പേരിൽ സോഷ്യോളജി വിഭാഗം വിദ്യാർത്ഥികൾ തയ്യാറാക്കിയ കയ്യെഴുത്ത് മാഗസിന്റെ പ്രകാശനവും നടന്നു.

കുണ്ടൂർ മർക്കസ് ജനറൽ സെക്രട്ടറി എൻ പി ആലിഹാജി,ജേർണലിസം വിഭാഗം മേധാവി ടി.എസ് ലിഖിത , കോളേജ് യൂണിയൻ ചെയർമാൻ മഷൂദ് എന്നിവർ സംസാരിച്ചു. സോഷ്യോളജി ഡിപ്പാർട്ട്മെന്റ് അസോസിയേഷൻ സെക്രട്ടറി ഫാത്തിമ ശദ ചടങ്ങിന് നന്ദി പറഞ്ഞു.

error: Content is protected !!