തിരൂരങ്ങാടി: താനൂര്‍ ബോട്ടപകടം ഉന്നതരെ സംരക്ഷിക്കുന്ന സര്‍ക്കാര്‍ നിലപാടിനെതിരെ ജില്ലാ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭ റാലിയും സംഗമവും 19-ന് താനൂര്‍ നടക്കും. വൈകീട്ട് നാല് മണിക്ക് നടക്കുന്ന പ്രക്ഷോഭ റാലിയിലും സംഗമത്തിലും ആയിരങ്ങളളെ പങ്കെടുപ്പിക്കും. ബോട്ടിന് അനധികൃത സര്‍വ്വീസ് നടത്താന്‍ അനുമതിക്കും മറ്റും ഇടപെട്ട ഉന്നതരായ മന്ത്രിമാരുടെ രാജി ആവശ്യപ്പെട്ടാണ് യു.ഡി.എഫ് സമരം. ബോട്ടപകടത്തിലെ ഒന്നാം പ്രതി മന്ത്രി വി അബ്ദുറഹ്മാനാണെന്ന് ഇത് സംബന്ധിച്ച് ചേര്‍ന്ന യു.ഡി.എഫ് യോഗം വിലയിരുത്തി.
യോഗം മുസ്്‌ലിംലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അജയ് മോഹന്‍ അധ്യക്ഷനായി.
ജില്ലാ കണ്‍വീനര്‍ അഷ്‌റഫ് കോക്കൂര്‍, അരിമ്പ്ര മുഹമ്മദ് മാസ്റ്റര്‍, കെ കുഞ്ഞിമരക്കാര്‍, എം.പി ഹംസ കോയ, എം.പി അഷ്‌റഫ്, ഉമ്മര്‍ ഓട്ടുമ്മല്‍, കെ സലാം താനൂര്‍, നൂഹ് കരിങ്കപ്പാറ, പി.പി ഷംസുദ്ധീന്‍, ഒ. രാജന്‍, വി.പി കോയ ഹാജി, മോഹനന്‍ വെന്നിയൂര്‍, എ.കെ മുസ്തഫ, യു.കെ മുസ്തഫ മാസ്റ്റര്‍, വി.എം മജീദ്, വി.ടി സുബൈര്‍ തങ്ങള്‍, സി.ടി നാസര്‍, റസാഖ് പാടഞ്ചേരി, ഷരീഫ് വടക്കയില്‍, യു.എ റസാഖ്, സി.കെ.എ റസാഖ്, ഷാഫി പൂക്കയില്‍, എന്‍.വി മൂസക്കുട്ടി, അലി തെക്കേപ്പാട്ട്, എം.പി കുഞ്ഞിമൊയ്തീന്‍, അലി തെക്കേപ്പാട്ട്, റഫീഖ് പാറക്കല്‍, മുസ്തഫ ഊര്‍പ്പായി, കെ ബാവ, പി.ടി സലാഹു, കെ.സി ബാവ, ഒ രാജന്‍, പി രത്‌നാകരന്‍, ടി.പി അബ്ദുല്‍ കരീം, കെ.പി സൈതലവി പ്രസംഗിച്ചു.