Tuesday, August 19

താനൂർ ബോട്ട് ദുരന്തം ; പ്രതി നാസർ റിമാൻഡിൽ

തിരുരങ്ങാടി : 22 പേരുടെ ജീവൻ അപഹാരിച്ച താനൂർ ബോട്ട് അപകടത്തിൽ ബോട്ട് ഉടമ നാസർ റിമാൻഡിൽ. നാസറിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ തിരൂര്‍ സബ്ജയിലിലേക്ക് മാറ്റി.

അതേസമയം, കോടതിക്ക് മുന്നില്‍ നാട്ടുകാര്‍ പ്രതിഷേധിച്ചു. റിമാനൻഡിലായ നാസറിനെ പൊലീസ് കൊണ്ടുപോയി. നാസറിനെ വിട്ടുകിട്ടാന്‍ പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നല്‍കും.

ബോട്ട് അപകടത്തില്‍ തെളിയുന്നത് വിവിധ വകുപ്പുകളുടെ ഭാഗത്തുണ്ടായ ഗുരുതര വീഴ്ച്ചയാണ്. നടപടിക്രമങ്ങള്‍ ലംഘിച്ചിട്ടും പിഴയടച്ച്‌ എല്ലാം മറികടക്കാന്‍ നാസറിന് വഴിയൊരുങ്ങിയത് ഈ അലംഭാവത്തിലാണ്. പ്രതിക്ക് എതിരിൽ കൊലപാതക കുറ്റം ചുമത്തിയിരുന്നു.

error: Content is protected !!