പൊന്നാനി : താനൂരില്‍ 22 പേരുടെ ജീവനെടുത്ത ബോട്ടപകടത്തില്‍ മന്ത്രിമാരായ മുഹമ്മദ് റിയാസ്, വി അബ്ദുറഹ്‌മാന്‍ എന്നിവര്‍ക്കെതിരെ ഗുരുതര ആരോപണവുമായി താനൂരിലെ മത്സ്യത്തൊഴിലാളിയും ഉല്ലാസ ബോട്ട് നടത്തിപ്പുകാരനുമായ മാമുജിന്റെ പുരയ്ക്കല്‍ മുഹാജിദ് രംഗത്ത്. താനൂരില്‍ ഫ്‌ലോട്ടിങ് ബ്രിജ് ഉദ്ഘാടനം ചെയ്യാന്‍ മാന്ത്രിമാര്‍ വന്ന അന്നു തന്നെ ‘അറ്റ്‌ലാന്റിക്’ ബോട്ട് അനധികൃതമാണെന്നും ബോട്ടിന് റജിസ്‌ട്രേഷനില്ലെന്നും ലൈസന്‍സില്ലാത്ത സ്രാങ്കാണ് ഓടിക്കുന്നതെന്നും മന്ത്രിമാരോട് പറഞ്ഞിരുന്നെന്നും എന്നാല്‍ മന്ത്രി വി.അബ്ദുറഹിമാന്‍ തട്ടിക്കയറിയെന്നും മന്ത്രി മുഹമ്മദ് റിയാസ് ഒഴിഞ്ഞുമാറിയെന്നും അദ്ദേഹം ആരോപിച്ചു.
‘ബോട്ടിന് റജിസ്‌ട്രേഷനില്ലായെന്ന് താനാണോ തീരുമാനിക്കുന്നതെന്ന് ചോദിച്ചായിരുന്നു മന്ത്രി അബ്ദുറഹ്‌മാന്‍ മുഹാജിദിനോട് തട്ടിക്കയറിയത്. മന്ത്രി പി.എ.മുഹമ്മദ് റിയാസിനോട് പരാതി പറഞ്ഞപ്പോള്‍ പിഎയ്ക്ക് പരാതി നല്‍കാന്‍ പറയുകയും പിഎ പരാതി എഴുതിയെടുക്കുകയും ചെയ്തു. പക്ഷേ, തുടര്‍ നടപടികളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം പറയുന്നു