Tuesday, October 14

തിരൂരിൽ നിന്ന് പച്ചക്കറിക്കായി പൊള്ളാച്ചിയിൽ പോയ ലോറി അപകടത്തിൽ പെട്ട് രണ്ട് പേർ മരിച്ചു

തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിൽ പോയ വാഹനം അപകടത്തിൽപ്പെട്ടു രണ്ടു പേർ മരിച്ചു.

 തിരൂർ പൊയ്ലിശ്ശേരി സ്വദേശി പേരുള്ളിപ്പറമ്പിൽ മമ്മുണ്ണിയുടെ മകൻ അബ്ബാസ്, തമിഴ്നാട് സ്വദേശിയും തിരൂരിൽ സ്ഥിരതാമസക്കാരനായ രാമകൃഷ്ണൻ എന്നിവരാണ് മരിച്ചത്.  രണ്ടു പേരുടെയും മൃതദേഹം ഉദുമൽപേട്ട ജനറൽ ഹോസ്പിറ്റൽ മോർച്ചറിയിലേക്ക് മാറ്റി 

 തിരൂരിൽ നിന്നും പച്ചക്കറി എടുക്കാൻ വേണ്ടി പൊള്ളാച്ചിയിലേക്ക് പോയതായിരുന്നു.  ഒതിമംഗലം തിരുപ്പൂർ റൂട്ടിൽ വച്ച്  രാത്രി 12മണിക്ക് ശേഷം  ഇവർ ഓടിച്ചിരുന്ന ദോസ്ത്ത്‌  സിമന്റ്   മായി പോകുന്ന ലോറിയിൽ കൂട്ടിയിടിച്ച്  രണ്ടു പേരും തൽക്ഷണം മരണപ്പെട്ടു

error: Content is protected !!