വിവിധ സർക്കാർ സ്ഥാപനങ്ങളിൽ താൽക്കാലിക നിയമനങ്ങൾ


താത്കാലിക നിയമനം

കോട്ടക്കല്‍ സര്‍ക്കാര്‍ വനിതാ പോളിടെക്‌നിക്ക് കോളേജില്‍ ഗസ്റ്റ് ലക്ചറര്‍ ഇന്‍   കെമിസ്ട്രി, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍, വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇന്‍ മെക്കാനിക്കല്‍, ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിംഗ് തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്തിനുള്ള  ഇന്റര്‍വ്യൂ വെള്ളിയാഴ്ച (സെപ്തംബര്‍ 16) രാവിലെ 9.30 ന് നടക്കും. ലക്ചറര്‍ തസ്തികയ്ക്ക് പ്രസ്തുത വിഷയത്തില്‍   ഒന്നാം ക്ലാസ്സ് ബിരുദാനന്തര ബിരുദമാണ് യോഗ്യത. നെറ്റ് അഭികാമ്യം. ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂകേഷന്‍ തസ്തികയ്ക്ക് ബി.പി.എഡും വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് റഗുലര്‍ ഡിപ്ലോമ ഇന്‍ മെക്കാനിക്കല്‍  എഞ്ചിനീയറിംഗും ട്രേഡ്‌സ്മാന്‍ ഇന്‍ ഫിറ്റിങ് തസ്തികയ്ക്ക് ഐ.ടി.ഐ/കെ.ജി.സി.ഇ/ ടി.എച്ച്.എസ്.എല്‍.സിയുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ 0483-2750790 എന്ന നമ്പറില്‍ ലഭിക്കും.
ട്രെയിനര്‍ നിയമനം

താനൂര്‍ സര്‍ക്കാര്‍ റീജ്യണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ സ്‌കൂളില്‍ കമ്മ്യണിക്കേറ്റീവ് ഇംഗ്ലീഷ്, ചിത്രകല, കരാട്ടെ ട്രെയിനര്‍ തസ്തികകളില്‍ കരാര്‍ വ്യവസ്ഥയില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി സെപ്തംബര്‍ 20 ചൊവ്വാഴ്ച്ച 11 മണിക്ക് നടക്കുന്ന കൂടിക്കാഴ്ചയില്‍ ഹാജരാവണം. കൂടുതല്‍ വിവരങ്ങള്‍ 9495410133, 9847617518 എന്നീ നമ്പറുകളില്‍ ലഭിക്കും.

അദ്ധ്യാപക നിയമനം

പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മങ്കട  ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗില്‍  ദിവസ വേതനാടിസ്ഥാനത്തില്‍ ഇംഗ്ലീഷ് അദ്ധ്യാപകനെ നിയമിക്കുന്നു. 50 ശതമാനം മാര്‍ക്കോടെയുള്ള ബിരുദാനന്തര ബിരുദവും ബി.എഡും  സെറ്റു മാണ് യോഗ്യത. സെപ്തംബര്‍ 16 ന് രാവിലെ 9.30 ന് പെരിന്തല്‍മണ്ണ ഗവ. പോളിടെക്നിക്ക് കോളേജില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

ജോബ് ഫെയര്‍
ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ സെപ്തംബര്‍ 24 ന്  പെരിന്തല്‍മണ്ണ തിരൂര്‍ക്കാട് നസ്റ ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് ഉന്നതി -2022  ജോബ്‌ഫെയര്‍ സംഘടിപ്പിക്കുന്നു. താല്‍പര്യമുള്ളവര്‍ക്ക് ബയോഡാറ്റയും ഏതെങ്കിലും ഒരു തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പും സഹിതം  കോളേജില്‍ ഹാജരായി സൗജന്യമായി കൂടിക്കാഴ്ചയില്‍ പങ്കെടുക്കാം.

എംപ്ലോയബിലിറ്റി സെന്ററില്‍ 250 രൂപ ഒറ്റത്തവണ ഫീസടച്ചു് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് തുടര്‍ച്ചയായി എംപ്ലോയബിലിറ്റി സെന്ററിന്റെ സേവനങ്ങള്‍ ലഭിക്കും. എംപ്ലോയബിലിറ്റി സെന്ററിലേക്കുള്ള രജിസ്‌ട്രേഷന്‍ ക്യാമ്പും കോളേജില്‍ വെച്ച് സെപ്തംബര്‍ 24 ന് നടക്കും. കൂടുതല്‍ വിവരങ്ങള്‍  0483 2734737, 8078428570 എന്നീ നമ്പറുകളില്‍ ലഭിക്കും.
ഇന്‍സ്ട്രക്ടര്‍ ഒഴിവ്

നിലമ്പൂര്‍ ഗവ. ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍ വിഷയത്തില്‍ ഇന്‍സ്ട്രക്ടറുടെ താല്‍ക്കാലിക ഒഴിവിലേക്കുള്ള കൂടിക്കാഴ്ച സെപ്തംബര്‍ 16 രാവിലെ 11 ന് നടക്കും. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ ഈഴവ/തിയ്യ/ബില്ലവ വിഭാഗത്തിന് സംവരണം ചെയ്തിട്ടുള്ള ഒഴിവാണിത്. ബന്ധപ്പെട്ട വിഷയത്തില്‍ ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും/ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ എന്‍.ടി.സിയും നാല് വര്‍ഷത്തെ പ്രവൃത്തി പരിചയവും/എന്‍.എ.സി.യും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 04931 222932.

error: Content is protected !!