
മുന്നിയൂർ : ഒന്നാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതി കോടതിയിൽ കീഴടങ്ങി. മുന്നിയൂർ പാറക്കാവ് സ്വദേശി ഓട്ടോ ഡ്രൈവറായ ജയൻ ആണ് മഞ്ചേരി കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് കേസിന് ആസ്പദമായ സംഭവം. സംശയം തോന്നിയ മാതാവ് സ്കൂളിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസിൽ പരാതി നൽകിയതിനെ തുടർന്ന് കേസെടുത്തു. പ്രതിയെ പിടി കൂടാത്തത് വിമർശ നത്തിന് കാരണ മായിരുന്നു. അതിനിടയിലാണ് ഇയാൾ കോടതിയിൽ കീഴടങ്ങിയത്.