പീച്ചി ഡാമിൽ കാണാതായ വെള്ളിയാമ്പുറം സ്വദേശിയായ കോളേജ് വിദ്യാർഥിയുടെ മൃതദേഹം ലഭിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

തൃശൂർ : പീച്ചി ഡാമിന്റെ റിസർവോയറിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർഥി യുടെ മൃതദേഹം കണ്ടെത്തി.

നന്നമ്പ്ര വെള്ളിയാമ്പുറം കുന്നുംപുറം റോഡ് സ്വദേശിയായ ചീരംകുളങ്ങര മുഹമ്മദ് ഷാഫി (അബുദാബി )യുടെ മകൻ മുഹമ്മദ് യഹിയ (25)യുടെ മൃതദേഹം ആണ് ലഭിച്ചത്. ഇന്നലെ രാത്രി തിരച്ചിൽ നിർത്തി വെച്ചിരുന്നു. ഇന്ന് തിരച്ചിൽ പുനരാരംഭിച്ചപ്പോൾ രാവിലെ 9.30 നാണ് മൃതദേഹം ലഭിച്ചത്. മൃതദേഹം തുടർ നടപടികൾക്കായി തൃശൂർ മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോയി.

എറണാകുളം മഹാരാജാസ് കോളജിലെ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയും എംഎസ്‌സി ബോട്ടണി വിദ്യാർഥിയുമായ യഹിയയെ ഇന്നലെ വൈകീട്ട് ആണ് കാണാതായത്. കോളജിൽ നിന്നുള്ള 12 അംഗ സംഘം കേരള വന ഗവേഷണ കേന്ദ്രത്തിൽ ഇന്റേൺഷിപ്പിന് എത്തിയതായിരുന്നു. 4 സുഹൃത്തുക്കൾക്കൊപ്പം വൈകിട്ട് റിസർവോയറിൽ ഇറങ്ങിയപ്പോഴായിരുന്നു അപകടം.
യഹിയ മുങ്ങിയ ഉടൻ സമീപത്തുണ്ടായിരുന്ന നാട്ടുകാരിൽ ചിലർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും ഇരുട്ടായതോടെ ശ്രമം ഉപേക്ഷിച്ചു. പീച്ചി പൊലീസും ചാലക്കുടി, പുതുക്കാട്, തൃശൂർ എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാംഗങ്ങളും രാത്രി തിരച്ചിൽ നടത്തി. വനം ഉദ്യോഗസ്ഥരും വാച്ചർമാരും മത്സ്യബന്ധന തൊഴിലാളികളും സ്കൂബ ടീമും നാട്ടുകാരും തിരച്ചിലിൽ പങ്കെടുത്തു. പിതാവ് ഷാഫി അബുദാബി യിലാണ്. മാതാവ് ആസ്യ മേൽപാത്ത് കൊടിഞ്ഞി തിരുത്തി. 3 സഹോദരങ്ങൾ ഉണ്ട്. മയ്യിത്ത് ഇന്ന് നന്നംബ്ര പള്ളിയിൽ ഖബറടക്കും.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!