വാഴക്കാട്: മീൻ പിടിക്കാൻ പോയി കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി. വെട്ടത്തൂർ ചേരുവായൂർ തറമ്മൽ ബാലഗോപാലിന്റെ മകൻ ബിബിഷ് (30) ൻ്റെ മൃതദേഹമാണ് ചാലിയാറിൽ ചെറുവാടിക്കടവിൽ നിന്ന് കണ്ടെത്തിയത്.
ഇന്നലെ രാത്രി മുതലാണ് കാണാതായത്. ടി ഡി ആർ എഫ് വളണ്ടിയർമാരും നാട്ടുകാരും നടത്തിയ
തിരച്ചിലിൽ ആണ് മൃതദേഹം ലഭിച്ചത്. കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.