എരുമ പാൽ കറക്കാൻ സമ്മതിക്കുന്നില്ല, വിചിത്ര പരാതിയുമായി കർഷകൻ പോലീസ് സ്റ്റേഷനിൽ

Copy LinkWhatsAppFacebookTelegramMessengerShare

ഭോപാൽ∙ പാലു കറന്നെടുക്കാൻ സമ്മതിക്കുന്നില്ല എന്ന ആരോപണത്തോടെ മധ്യപ്രദേശിൽനിന്നുള്ള കർഷകൻ എരുമയുമായി പൊലീസ് സ്റ്റേഷനിൽ. എരുമയെ ആരോ ആഭിചാരത്തിനു വിധേയമാക്കിയെന്നും അതുകൊണ്ടാണ് പാലു കറക്കാൻ സമ്മതിക്കാത്തത് എന്നും ഇയാൾ പരാതിപ്പെട്ടതായി പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

‘ബാബുൽ ജാദവ് (45) എന്ന കർഷകനാണു നയാഗയോൻ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി എരുമ പാലു കറക്കാൻ സമ്മതിക്കുന്നില്ലെന്നായിരുന്നു പരാതി’– ഡിവൈഎസ്പി അരവിന്ദ് ഷാ, വാർത്താ ഏജൻസിയായ പിടിഐയോടു പറഞ്ഞു.

‘പരാതിക്കാരനു വെറ്ററിനറി ഡോക്ടറുടെ ഉപദേശം ലഭ്യമാക്കാൻ സ്റ്റേഷൻ ചുമതലയുള്ള ഉദ്യോഗസ്ഥനോട് നിർദേശിച്ചിരുന്നു. വീട്ടിൽ പോയശേഷം മടങ്ങിയെത്തിയ കർഷകൻ എരുമ പാലു കറക്കാൻ സമ്മതിച്ചെന്ന് അറിയിക്കുകയും പൊലീസിന് നന്ദി പറയുകയും ചെയ്തു’– അദ്ദേഹം പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!