തിരൂരങ്ങാടി : തിരൂരങ്ങാടി നഗരസഭാ ഉപാധ്യക്ഷ സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിലെ ലെ മുസ്ലിം ലീഗ് പ്രതിനിധിയായ കാലൊടി സുലൈഖക്ക് വിജയം. 33 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് 24-ാം വാര്‍ഡ് മെമ്പറുടെ വിജയം. വോട്ടെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയായ സുലൈഖയുടെ സ്വന്തം വോട്ട് അസാധുവായി. ബാലറ്റ് പേപ്പറില്‍ ഒപ്പിടാത്തതിനെ തുടര്‍ന്നാണ് വോട്ട് അസാധുവായത്. രാവിലെ 10 മണിക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിന് പിന്നാലെ 11 മണിക്ക് തിരൂരങ്ങാടി ഡിഇഒ ടി.എം. വിക്രമന്റെ നേതൃത്വത്തില്‍ നഗരസഭ മീറ്റിംഗ് ഹാളില്‍ വച്ച് തെരഞ്ഞെടുപ്പ് നടപടി ക്രമങ്ങള്‍ ആരംഭിച്ചു. രണ്ട് പേരാണ് ഉപാധ്യക്ഷ സ്ഥാനത്തേക്ക് മത്സരിക്കാന്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. യുഡിഎഫിനായി മുസ്ലിം ലീഗിലെ കാലോടി സുലൈഖ, എല്‍ഡിഎഫിനായി നദീറ കുന്നത്തേരി എന്നിവരാണ് മത്സരിച്ചത്.
തുടര്‍ന്ന് കൗണ്‍സിലര്‍മാര്‍ക്ക് ബാലറ്റ് പേപ്പര്‍ നല്‍കി. 39 കൗണ്‍സിലര്‍മാരില്‍ 26 ലെ അംഗവും വിദ്യഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാനുമായ ഇ. പി. സൈതലവി യോഗത്തിന് എത്തിയിരുന്നില്ല. തുടര്‍ന്ന് വരണാധികാരി തിരൂരങ്ങാടി ഡിഇഒ ടി.എം. വിക്രമന്റെ നേതൃത്വത്തില്‍ വോട്ടുകള്‍ എണ്ണി തിട്ടപ്പെടുത്തി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ വോട്ട് അസാധുവായി. നാല് വോട്ടുകളാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥി നദീറ കുന്നത്തേരിക്ക് ലഭിച്ചത്. തുടര്‍ന്ന് വരണാധികാരി വിജയിയെ പ്രഖ്യാപിച്ചു. ഇതോടെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ഹാരമണിയിച്ചും മുദ്രാവാക്യം വിളിച്ചും അഹ്ലാദ പ്രകടിപ്പിച്ചു. യു ഡി എഫിന് 2 സ്വതന്ത്ര അംഗങ്ങൾ ഉൾപ്പെടെ 35 പേരും എൽ ഡി എഫിന് 4 അംഗങ്ങളും ആണുള്ളത്.
തുടര്‍ന്ന് നഗരസഭാ ചെയര്‍മാന്‍ കെപി മുഹമ്മദ് കുട്ടി സത്യപ്രതിജ്ഞ ചൊല്ലികൊടുത്തു.
സിഎച്ച് മഹമൂദ് ഹാജി, എം അബ്ദുറഹ്‌മാന്‍ കുട്ടി, മോഹനന്‍ വെന്നിയൂര്‍, വി.വി. അബു, സി.എച്ച് ഫസല്‍, ഇഖ്ബാല്‍ കല്ലുങ്ങല്‍, സിപി ഇസ്മായില്‍, ഇസു ഇസ്മായില്‍ ,കെ. മൊഹീനൽ ഇസ്ലാം, സിഎച്ച് അബൂബക്കര്‍ സിദ്ധീഖ്, പി.ടി.ഹംസ. അയൂബ് തലാപ്പിൽ, കെ.എം. മൊഹമ്മദ്, എ.കെ. മുസ്തഫ വിവിധ കൗണ്‍സിലര്മാരും പാര്‍ട്ടി നേതാക്കന്മാരും ഹാരമണിയിച്ചു.