Friday, November 14

വേങ്ങര സ്വദേശികൾ സഞ്ചരിച്ച കാർ ലക്കിടിയിൽ കത്തിനശിച്ചു

വയനാട് : വിനോദയാത്ര കഴിഞ്ഞു മടങ്ങുകയായിരുന്ന വേങ്ങര യിലെ കുടുംബം സഞ്ചരിച്ച കാർ കത്തിനശിച്ചു.

വയനാട് ലക്കിടിയിൽ വച്ചാണ് വേങ്ങര സ്വദേശിയുടെ കാറിന് തീപിടിച്ചത്.

വേങ്ങര സ്വദേശി മൻസൂർ എന്നയാളുടെ KL 65 E 2500 നമ്പർ നിസാൻ ടെറാനോ കാറിനാണ് തീ പിടിച്ചത്.

ഇദ്ദേഹവും കുടുംബവും മൈസൂരിൽ പോയി തിരിച്ചു വരികയായിരുന്നു.

ഭാര്യയും മൂന്ന് കുട്ടികളുമാണ് കൂടെയുണ്ടായിരുന്നത്.

ലക്കിടിയിൽ കാർ നിർത്തി ചായ കുടിക്കാൻ പോയ സമയത്താണ് കാറിൽ നിന്നും തീ കണ്ടത്.

കാർ പൂർണ്ണമായും കത്തി നശിച്ചിട്ടുണ്ട്.

വീഡിയോ

https://fb.watch/zFcfVKUTvq

error: Content is protected !!