വീട്ടമ്മമാരുടെ സ്വർണമാല കവരുന്ന കോഴിക്കച്ചവടക്കാരൻ പിടിയിൽ

മലപ്പുറം: കഴിഞ്ഞ മാസം 27 ന് മലപ്പുറം മേൽമുറിയിൽ വെച്ച് വൈകിട്ട് ജോലി കഴിഞ്ഞ് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന വീട്ടമ്മയുടെ മൂന്നരപ്പവൻ തൂക്കം വരുന്ന സ്വർണ്ണ മാല ഇരുചക്ര വാഹനത്തിൽ വന്ന് പൊട്ടിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ പ്രതി പിടിയിൽ. കോഴിക്കോട് മീഞ്ചന്ത സ്വദേശി മുഹമ്മദ് താലിഫ് (31) എന്നയാളെയാണ് മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസും പാർട്ടിയും ചേർന്ന് ഇന്നലെ അറസ്റ്റ് ചെയ്തത്.

മലപ്പുറം ജില്ലാ പോലീസ് മേധാവി S സുജിത് ദാസ് IPS ന് ലഭിച്ച പരാതിയെ തുടർന്ന് മലപ്പുറം ഡിവൈഎസ്പി പി അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് cctv കേന്ദ്രീകരിച്ചും ശാസ്ത്രീയമായും മറ്റും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പ്രതിയെ ചോദ്യം ചെയ്തതിൽ കോഴിക്കോട് മലപ്പുറം ജില്ലകളിലെ നിരവധി കേസുകൾക്ക് തുമ്പായി.

കോഴിക്കോട് റെയിൽവേ മേൽപ്പാലത്തിന് സമീപം കോഴിക്കട നടത്തിവരുന്ന പ്രതി, പാർട്ടി ഓർഡറുകൾ കൊടുക്കാൻ എന്ന വ്യാജേനെ ഇരുചക്ര വാഹനത്തിൽ കറങ്ങിനടന്നു ഒറ്റയ്ക്ക് നടന്നു പോകുന്ന സ്ത്രീകളെ കണ്ടെത്തി കഴുത്തിലണിയുന്ന മാല പൊട്ടിച്ച് ഇട റോഡുകളിലൂടെ കടന്നു കളയുകയാണ് പതിവ്.
പോലീസ് പിടിക്കപ്പെടാതിരിക്കാൻ വാഹനത്തിന്റെ നമ്പറിൽ കൃത്രിമം കാണിക്കുകയും പെട്ടെന്ന് തന്നെ വേഷം മാറുകയും ചെറിയ റോഡുകളിൽ കയറി പോലീസിന്റെ അന്വേഷണത്തെ വഴിമുട്ടിക്കുകയാണ് പതിവ്.
മലപ്പുറം Dysp പി അബ്ദുൽ ബഷീർ, മലപ്പുറം പോലീസ് ഇൻസ്പെക്ടർ ജോബി തോമസ് എന്നിവയുടെ നേതൃത്വത്തിൽ SI മാരായ ജീഷിൽ,സിയാദ് കോട്ട, Scpo സതീഷ്
പ്രത്യേക അന്വേഷണസംഘ അംഗങ്ങളായ ദിനേഷ് ഇരുപ്പക്കണ്ടൻ , സലീം പൂവത്തി, ആർ ഷഹേഷ്, ജസീർ കെ കെ, സിറാജുദ്ദീൻ കെ എന്നിവരട ങ്ങിയ സംഘമാണ് പ്രതിയെ പിടികൂടി കേസന്വേഷണം നടത്തിവരുന്നത്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
പ്രതിയെ കസ്റ്റഡിൽ വാങ്ങി കൂടുതൽ അന്വേഷണം നടത്തുമെന്ന് മലപ്പുറം ഇൻസ്‌പെക്ടർ ജോബി തോമസ് അറിയിച്ചു

error: Content is protected !!