വീട് നിർമാണത്തിനിടെ മുകളിൽ നിന്ന് വീണ് കരാറുകാരൻ മരിച്ചു

തിരൂരങ്ങാടി: വീട് നിർമ്മാണത്തിനിടെ മുകളിൽ നിന്നും വീണ കരാറുകാരൻ മരിച്ചു. തേഞ്ഞിപ്പലം ചെമ്പകശ്ശേരി ഗഫൂർ മോൻ (50) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എ ആർ നഗർ ചെണ്ട പുറായിയാണ് സംഭവം. ഉടൻ തന്നെ തിരൂരങ്ങാടി എം കെ എച്ച് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തിരൂരങ്ങാടി താലൂക്കാശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. കരാറുകാരനും തൊഴിലാളിയുമായിരുന്നു ഗഫൂർ മോൻ.

ഭാര്യ : ഉമ്മു ഹബീബ. മക്കൾ : ഫസ്ന, സഫ്ന. ഷാനിബ്. മരുമക്കൾ : ഷഫീർ, ഷഫീഖ്.

error: Content is protected !!