പറപ്പൂർ സ്വദേശിയായ കാസർകോട് ജില്ലാ രജിസ്ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വേങ്ങര : പറപ്പൂർ സ്വദേശിയായ കാസർകോട്‌ ജില്ലാ രജിസ്‌ട്രാറെ ഹോട്ടൽ മുറിയിൽ മരിച്ചനിലയിൽ കണ്ടെത്തി.
കാസർകോട്‌
ജില്ലാ രജിസ്‌ട്രാർ ജനറൽ , പറപ്പൂർ കിഴക്കേ കുണ്ട് കല്ലങ്ങാട്ട് വളപ്പിൽ തൂമ്പത്ത് എടപ്പാട്ട് ഡോ. മുഹമ്മദ് കുട്ടിയുടെ മകൻ മുഹമ്മദ് അഷ്റഫ് (54) ആണ് മരിച്ചത്.

കാസർകോട്‌ നുള്ളിപ്പാടിയിലെ ദേശീയപാതക്കരികിലെ ഹോട്ടൽ ഹൈവേ കാസിലിലെ മുറിയിലെ കുളിമുറിയിലാണ്‌ അഷ്‌റഫിനെ ബോധരഹിതനായ നിലയിൽകണ്ടത്‌. 19 മുതൽ ഇവിടെ താമസിച്ചുവരികയായിരുന്നു. തിങ്കൾ രാവിലെ മുറി ഒഴിവാകുമെന്ന്‌ അറിയിച്ചിരുന്നതാണ്‌. രാവിലെ ഒമ്പതായിട്ടും കാണാത്തതിനെതുടർന്ന്‌ ജീവനക്കാർ മുറി തള്ളിത്തുറന്ന്‌ കയറിയപ്പോൾ കുളിമുറിയിൽ ബോധരഹിതനായി കിടക്കുകയായിരുന്നു. ഉടൻ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടർമാർ മരിച്ചെന്ന്‌ അറിയിച്ചു. കഴിഞ്ഞ ആഗസ്‌തിലാണ്‌ ജില്ലാ രജിസ്‌ട്രാറായി കാസർകോട്ട്‌ ചാർജെടുത്തത്‌. മയ്യിത്ത് പറപ്പൂർ വീണലുക്കൽ സിദ്ദിഖ് ജുമാമസ്ജിദിൽ ഖബറടക്കും. മാതാവ്: സുലൈഖ. ഭാര്യ, ബസറിയ. മക്കൾ: അഖിൽ അഹമ്മദ്, അനീന, അമാന.

error: Content is protected !!