Monday, August 18

ബസ്സിന്റെ ഡോർ അടച്ചില്ല; തെറിച്ചു വീണ യാത്രക്കാരി അതേ ബസ് കയറി മരിച്ചു

കോഴിക്കോട് : നരിക്കുനിയിൽ ബസ്സിൽ നിന്ന് തെറിച്ചു വീണ യാത്രക്കാരി ബസ്സിന് അടിയിൽപ്പെട്ട് മരിച്ചു. നരിക്കുനി താമസിക്കുന്ന കൊയിലാണ്ടി സ്വദേശി ഉഷ (52) ആണ് മരിച്ചത്. ഇന്ന് രാവിലെ 7 മണിയോടെ നരിക്കുനി – എളേറ്റിൽ വട്ടോളി റോഡിൽ നെല്ലിയേരി താഴെത്തായിരുന്നു അപകടം.
താമരശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ്സിൽ നിന്നാണ് ഉഷ റോഡിലേക്ക് തെറിച്ചു വീണത്. ഗുരുതരമായി പരിക്കേറ്റ ഉഷയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ബസ്സിന്റെ വാതിൽ അടക്കാതിരുന്നതാണ് അപകടത്തിന് ഇടയാക്കിയത്. സംഭവത്തിൽ പോലീസ് കേസെടുത്തു.

error: Content is protected !!