
കണ്ണമംഗലം ഗ്രാമപഞ്ചായത്ത് വൈസ്
പ്രസിഡന്റ് ഹസീന തയ്യിലിന്റെ അയോഗ്യത ഇലക്ഷന്‍ കമ്മീഷന്‍ പിൻവലിച്ചു
കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ ചിലവ് വീഴ്ചാ വരുത്തിയതിൽ ഇലക്ഷന് കമ്മീഷന്‍ വിജ്ഞാപനത്തിൽ ഉൾപ്പെട്ട കണ്ണമംഗലം ഗ്രാമപഞ്ചായത് ഹസീന തയ്യിലിനെ അയോഗ്യയാക്കിയ കമ്മീഷന്റെ ഉത്തരവ് റദ്ധാക്കി.
ഹസീന തയ്യിൽ കണക്കു സമർപ്പിച്ചതായി വേങ്ങര ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കമ്മീഷനെ അറിയിച്ചതിനെ തുടർന്നാണ് അയോഗ്യത കൽപ്പിച്ച നടപടി പിൻവലിച്ചത്. സംസ്ഥാനത്ത് പതിനായിരത്തോളം സ്ഥാനാർത്ഥികളെയാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യരാക്കിയിരുന്നത്. അതിൽ തയ്യിൽ ഹസീന ഒഴികെ ബാക്കിയെല്ലാവരും തോറ്റ സ്ഥാനാർഥികൾ ആയിരുന്നു.