പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി

പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റിന് കാലിക്കറ്റ് യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ തുടക്കമായി. തുറമുഖ – പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍ കോവില്‍ ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വേദികളിലായി 24 ഇനങ്ങളിലാണ് മത്സരങ്ങള്‍ നടക്കുക .ഇതില്‍ 11 ഇനങ്ങള്‍ യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തിലും ബാക്കി ജില്ലയുടെ വിവിധ ഭാഗങ്ങളിലുമായി നടക്കും. ജനുവരി 18 വരെയാണ് പ്രഥമ ജില്ലാ ഒളിമ്പിക്‌സ് മീറ്റ്.   ഉദ്ഘാടന ചടങ്ങില്‍ പി അബ്ദുല്‍ഹമീദ്  എം.എല്‍.എ  അധ്യക്ഷനായി. കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ്  ട്രസ്റ്റി ഡോ: പി മാധവന്‍കുട്ടി വാര്യര്‍ മുഖ്യാതിഥിയായി. കാലിക്കറ്റ് യൂനിവേഴ്‌സിറ്റി പ്രോ: വൈസ് ചാന്‍സലര്‍ ഡോ.എം നാസര്‍ മുഖ്യപ്രഭാഷണം നടത്തി. പുളിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് ചെമ്പന്‍ മുഹമ്മദലി, യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റംഗം അഡ്വ: ടോം കെ തോമസ്, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ യു തിലകന്‍, കേരള ബാസ്‌ക്കറ്റ് ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് കെ മനോഹര കുമാര്‍, ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് പ്രൊഫ: പി അഷ്‌റഫ്, ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ സെക്രട്ടറി ഋഷികേഷ് കുമാര്‍, മീഡിയാ കോഡിനേറ്റര്‍ ഷാഫി അമ്മായത്ത്, ദേവകിയമ്മ ഇന്‍സ്റ്റിറ്റൂട്ട് ട്രസ്റ്റി എം നാരായണന്‍ എന്നിവര്‍ പ്രസംഗിച്ചു.

error: Content is protected !!