മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ക്ക് ; പുരസ്‌കാരം ഏറ്റുവാങ്ങി

മലപ്പുറം : സംസ്ഥാനത്തെ മികച്ച ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ക്കുള്ള പുരസ്‌കാരം മലപ്പുറം ജില്ലാ കളക്ടര്‍ വി.ആര്‍ വിനോദ് ഏറ്റുവാങ്ങി. എറണാകുളം തൃക്കാക്കര ഭാരത് മാതാ കോളേജില്‍ നടന്ന ദേശീയ സമ്മതിദായക ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങില്‍ വെച്ച് ചലച്ചിത്ര താരവും സംസ്ഥാന തെരഞ്ഞെടുപ്പ് വകുപ്പിന്റെ സ്വീപ്പ് ഐക്കണും ആയ ടോവിനോ തോമസില്‍ നിന്നാണ് ജില്ലാ കളക്ടര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയത്.

2024 ലെ പ്രത്യേക സംക്ഷിപ്ത വോട്ടര്‍പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട മികച്ച പ്രവര്‍ത്തനങ്ങള്‍ക്കാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പുരസ്‌കാരം ലഭിച്ചത്. മലപ്പുറം ജില്ലാ കളക്ടര്‍ക്കൊപ്പം തൃശൂര്‍, കോഴിക്കോട് ജില്ലാ കളക്ടര്‍മാര്‍ക്കും പുരസ്‌കാരം പങ്കിട്ടു.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍, എറണാകുളം ജില്ലാ കളക്ടര്‍ എന്‍. എസ്. കെ ഉമേഷ്, അഡീഷണല്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സി. ഷര്‍മിള, ഭാരത് മാതാ കോളേജ് പ്രിന്‍സിപ്പല്‍ കെ എം ജോണ്‍സന്‍, ഡയറക്ടര്‍ ഫാ. എബ്രഹാം ഒലിയപുരത്ത് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.

error: Content is protected !!