
തിരൂരങ്ങാടി: കിഡ്നി രോഗികള്‍ വര്‍ധിച്ചു വരുന്ന സാഹചര്യത്തില്‍ രോഗികളെ നേരത്തെ കണ്ടെത്തി ചികില്‍സ നല്‍കുന്നതിനായി വള്ളിക്കുന്ന് മണ്ഡലം റിയാദ് കെ.എം.സി.സിയും മുസ്്ലിം യൂത്ത്‌ലീഗ് കമ്മിറ്റിയും സംയുക്തമായി സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. കരുതല്‍ സമഗ്ര ആരോഗ്യ സുരക്ഷ പദ്ധതിയുടെ ഭാഗമായി കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാസിസ് സെന്ററിന്റെ സഹായത്തോടെയാണ് സൗജന്യ കിഡ്നി രോഗ നിര്‍ണ്ണയ ക്യാമ്പുകള്‍ നടത്തുന്നത്. ചേഞ്ച് യുവര്‍ ഹാബിറ്റ്സ്, ചേഞ്ച് യുവര്‍ ലൈഫ് എന്ന ശീര്‍ഷകത്തില്‍ അടി തെറ്റും മുമ്പേ പിടിവള്ളി തേടാമെന്നതാണ് ക്യാമ്പുകളുടെ ലക്ഷ്യം.
വള്ളിക്കുന്ന് നിയോജക മണ്ഡലത്തിലെ 26 കേന്ദ്രങ്ങളിലായാണ് ക്യാമ്പുകള്‍ നടക്കുക. ക്യാമ്പിന്റെ മണ്ഡലം തല ഉദ്ഘാടനം നവംബര്‍ 22-ന് തിങ്കളാഴ്ച രാവിലെ 9.30-ന് കൂമണ്ണ ചെന്നക്കലില്‍ നടക്കും. രോഗം സ്ഥിരീകരിക്കുന്നവരില്‍ പാവപ്പെട്ടവര്‍ക്ക് സൗജന്യ ചികില്‍സയും ക്യാമ്പുകളുടെ ഭാഗമായി നല്‍കുമെന്നും വള്ളിക്കുന്ന് മണ്ഡലം മുസ്്ലിം യൂത്ത്ലീഗ് പ്രസിഡന്റ് സി.എ ബഷീര്‍, കെ.എം.സി.സി റിയാദ് കമ്മിറ്റി ജനറല്‍ സെക്രട്ടറി സിറാജ് മേടപ്പില്‍, മറ്റു ഭാരവാഹികളായ എ.ടി അബ്ദുല്‍ ഗഫൂര്‍, കെ ഷബീറലി, അന്‍സാര്‍ കളിയാട്ടമുക്ക് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ക്കും ബുക്കിങ്ങിനും 8606840180, 9544500145 ബന്ധപ്പെടുക