വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചു

തേഞ്ഞിപ്പലം:വള്ളിക്കുന്ന് മണ്ഡലത്തിൽ മൂന്ന് ഹോമിയോ ഡിസ്പെൻസറികൾ അനുവദിച്ചതായി പി. അബ്ദുൽ ഹമീദ് എം.എൽ.എ അറിയിച്ചു.മണ്ഡലത്തിൽ ഹോമിയോ ഡിസ്പെൻസറി യില്ലാത്ത തേഞ്ഞിപ്പലം, മൂന്നിയൂർ, പെരുവള്ളൂർ പഞ്ചായത്തുകളിലാണ് പുതുതായി ഹോമിയോ ഡിസ്പെൻസറി അനുവദിച്ചത്.

2017 ൽ പെരുവള്ളൂർ,മൂന്നിയൂർ എന്നീ പഞ്ചായത്തുകളിൽ ഹോമിയോ ഡിസ്പെൻസറി അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും തസ്തിക സൃഷ്ടിക്കാതെ ഡിസ്പെൻസറി അനുവദിച്ച ഉത്തരവ് ധനകാര്യ വകുപ്പിൻ്റെ എതിർപ്പ് കാരണമായി മരവിപ്പിക്കുകയായിരുന്നു. പിന്നീട് 2023 ആഗസ്റ്റ് മാസത്തിൽ ഡോക്ടർ തസ്തിക സൃഷ്ടിച്ച് ഉത്തരവിറക്കിയതിനെ തുടർന്നാണ് പുതിയ നീക്കവുമായി ആയുഷ് വിഭാഗം രംഗത്ത് വന്നത്.

ഹോമിയോ ഡിസ്പെൻസറി അനുവദിക്കുന്ന മുറക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാമെന്ന തേഞ്ഞിപ്പലം, മൂന്നിയൂർ , പെരുവള്ളൂർ ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനം സർക്കാറിനെ അറിയിച്ചതിനെ തുടർന്നാണ് ആയുഷ് വിഭാഗം പുതിയ ഡിസ്പെൻസറി അനുവദിച്ചതെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

error: Content is protected !!