വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിൽ അടുക്കളത്തോട്ടം പദ്ധതിക്ക് തുടക്കമായി

വള്ളിക്കുന്ന്: വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി അടുക്കളത്തോട്ടം പദ്ധതിയുടെ ഭാഗമായി പച്ചക്കറി തൈകൾ ഗ്രാമസഭ ഗുണഭോകൃത ലിസ്റ്റിൻ്റെ അടിസ്ഥാനത്തിൽ വിതരണം ആരംഭിച്ചു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് എ ഷൈലജ ടീച്ചർ ഉദ്ഘാടന കർമ്മം നിർവ്വഹിച്ച ചടങ്ങിൽ കൃഷി ഓഫീസർ നിനു രവീന്ദ്രനാഥ് അദ്ധ്യക്ഷത വഹിച്ചു.

വള്ളിക്കുന്ന് ഗ്രാമപഞ്ചായത്ത് അഗ്രികൾച്ചറൽ അസിസ്റ്റൻ്റ് ഓഫീസർ അദീപ എ സ്വാഗതം പറഞ്ഞു. വള്ളിക്കുന്ന് ഗ്രാമപഞ്ചായത്തിലെ ഗുണഭോക്ത ഗ്രാമസഭയിൽ അപേക്ഷ നൽകിയവർക്കാണ് തക്കാളി,മുളക്, വഴുതന തൈകളാണ് കൃഷിഭവൻവഴി വിതരണം ചെയ്യുന്നത്. രണ്ട് ലക്ഷം രൂപയാണ് വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത് ചെലവഴിക്കുന്നത്.

error: Content is protected !!