യുവതി മുമ്പ് മറ്റൊരു മതസ്ഥനെ വിവാഹം കഴിച്ചതിനെ തുടർന്ന് വിവാദമുണ്ടായിരുന്നു
വേങ്ങര: പാലക്കാട് തൃത്താല നാഗലശേരി പഞ്ചായത്തിലെ തൊഴുക്കാട് ഇലവുങ്കല്‍ റോയിയുടെ മകന്‍ സ്റ്റാന്‍ലി (24) ആണ് മരിച്ചത്. ഭാര്യ നസലയുടെ ഊരകം പുളാപ്പീസിലെ വീട്ടില്‍ തിങ്കളാഴ്ച പുലര്‍ച്ചെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്തതായി വേങ്ങര സിഐ പിമുഹമ്മദ് ഹനീഫ പറഞ്ഞു. കിടപ്പുമുറിയില്‍ തുങ്ങിയ നിലയില്‍ കണ്ടതായാണ് ഭാര്യാ പിതാവ് തൈക്കണ്ടി അബ്ദുല്‍ ലത്തീഫും മകളും പൊലീസിന് നല്‍കിയ മൊഴി. അബ്ദുല്‍ ലത്തീഫ് ആണ് മലപ്പുറം താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് പൊലീസെത്തിയത്. വേങ്ങര പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി മൃതദേഹം മെഡിക്കല്‍ കോളേജിൽ നിന്ന് പോസ്റ്റുമോർട്ടം നടത്തി. മൃതദേഹം യുവാവിന്റെ ബന്ധുക്കൾക്ക് വിട്ടു കൊടുത്തു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ.. https://chat.whatsapp.com/DJZgCD6FJxHCipEsk1vvvM
6 മാസം മുമ്പാണ് സ്റ്റാന്‍ലിയും നസ്ലയും തമ്മിലുള്ള നിക്കാഹ് കഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. മതം മാറിയിരുന്നതായാണ് പള്ളി കമ്മിറ്റിക്കാർ പൊലീസിന് നൽകിയ മൊഴി. യുവതി മുമ്പ് മറ്റൊരു വിവാഹം കഴിഞ്ഞതാണ്. മറ്റൊരു മതസ്ഥനുമായുള്ള വിവാഹത്തെ തുടർന്ന് വിവാദമുണ്ടായിരുന്നു. 2020 ൽ ഇവർ തമ്മിൽ പിരിഞ്ഞതാണെന്നാണ് പൊലീസിന് ലഭിച്ച വിവരം. അതിന് ശേഷമാണ് സ്റ്റാൻലിയുമായുള്ള വിവാഹം. അമ്മ, എലിസബത്ത്. സഹോദരി സ്റ്റെഫി.