Tuesday, January 20

ഭര്‍ത്താവ് തക്കാളി കറിവെച്ചു ; ഭാര്യ മകളെയുംകൂട്ടി വീട് വിട്ട് ഇറങ്ങി

രാജ്യത്ത് തക്കാളി വില കുതിച്ചുയരുകയാണ്. പലരുടെയും കുടുംബ ബജറ്റിനെയും കുത്തനെയുള്ള വില വര്‍ധനവ് താളം തെറ്റിച്ചിരിക്കുകയാണ്. തക്കാളി കാരണം ഇപ്പോള്‍ ഇതാ ദാമ്പത്യം തകര്‍ന്നിരിക്കുന്നു എന്നുള്ള വാര്‍ത്തയാണ് പുറത്തു വരുന്നത്. മധ്യപ്രദേശിലെ ഷാഹ്‌ദോള്‍ ജില്ലയില്‍ അനുമതിയില്ലാതെ ഭര്‍ത്താവ് തക്കാളിയെടുത്ത് കറിവെച്ചതിന് ഭാര്യ മകളെയും കൂട്ടി വീട് വിട്ടിറങ്ങി.

ഷാഹ്‌ദോള്‍ ജില്ലയില്‍ ടിഫിന്‍ സര്‍വീസ് നടത്തുന്ന സഞ്ജീവ് ബര്‍മനാണ് ഭാര്യയുടെ അനുമതി ഇല്ലാതെ തക്കാളി കറി ഉണ്ടാക്കിയത്. പാകം ചെയ്യുന്ന പച്ചക്കറി വിഭവത്തില്‍ ഒന്നിന് പകരം രണ്ട് തക്കാളി ഇട്ടതിനാലാണ് തര്‍ക്കം ഉണ്ടായത്. ഒടുവില്‍ യുവതി മകളെയും കൂട്ടി വീട് വിട്ട് ഇറങ്ങുകയായിരുന്നു.

സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും വീട് വിട്ടുപോയ ഭാര്യയെയും മകളെയും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് സഞ്ജീവ് ബര്‍മന്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി. മൂന്ന് ദിവസമായി ഭാര്യയോട് സംസാരിച്ചിട്ടില്ലെന്നും അവള്‍ എവിടെയാണെന്ന് അറിയില്ലെന്നും ഇയാള്‍ പറഞ്ഞു. സഞ്ജീവിന്റെ ഭാര്യയുമായി ബന്ധപ്പെടാമെന്നും അവര്‍ ഉടന്‍ തിരിച്ചെത്തുമെന്നും പോലീസ് ഉദ്യോഗസ്ഥര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്. ഭാര്യയും മകളും തിരിച്ചുവരുന്നതിനായി കാത്തിരിക്കുകയാണ് സഞ്ജീവ്.

error: Content is protected !!