ഇസ്തിരി കടക്ക് തീപിടിച്ചു കത്തി നശിച്ചു. ലക്ഷങ്ങളുടെ നഷ്ടം. തിരുരങ്ങാടി ചെമ്മാട് റോഡിൽ മമ്പുറം ആസാദ് നഗറിലെ ഇസ്തിരി കടയാണ് തീ പിടിച്ച് കത്തിനശിച്ചത്. ഞാറാഴ്ച രാതി 12 മണിയോടെയാണ് സംഭവം.
രാത്രി ഫുട്ബോൾ കളി കഴിഞ്ഞ് അത് വഴി പോകുന്ന യുവാക്കളാണ് കടയിൽ നിന്നും തീ കത്തുന്നത് കണ്ടത്. ഇവർ നാട്ടുകാരെയും പോലീസിനെയും വിവരമറിയിച്ചതിനെ തുടർന്ന് ഇവരെത്തി തീ അനക്കുകയായിരുന്നു. കടപുർണമായും കത്തിനശിച്ചിട്ടുണ്ട്. ഇതിനകത്ത് ഉണ്ടായിരുന്ന എല്ലാ ഡ്രസ്സുകളും കത്തിചാമ്പലായി. യു.പി.സ്വദേശി സഞ്ജയ് ആണ് കട നടത്തുന്നത്. ഷൊർട് സർക്യൂട്ട് ആണ് കാരണമെന്നാണ് നിഗമനം.