അടച്ചിട്ടവീട് കുത്തിത്തുറന്ന് 15 പവൻ കവർന്നു

തേഞ്ഞിപ്പലം: പള്ളിക്കൽ കാരപ്പറമ്പിൽ അടച്ചിട്ട വീട് കുത്തിത്തുറന്ന് 15 പവന്റെ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്നു. കൊടക്കാട്ട് യൂസഫിന്റെ വീട്ടിലാണ് കവർച്ച. വാതിലുകളുടെയും അലമാരകളുടെയും പൂട്ട് തകർത്ത നിലയിലാണ്. ഒരു അലമാരയിൽ സൂക്ഷിച്ചിരുന്ന സ്വർണവും പണവുമാണ് നഷ്ടപ്പെട്ടത്.

യൂസഫിന്റെ സഹോദരൻ അബ്ബാസ് രാവിലെ എത്തിയപ്പോഴാണ് മുൻ വാതിൽ പൂട്ടു പൊളിച്ച നിലയിൽ കണ്ടത്.വീട്ടുടമ യൂസഫ് ജോലി ആവശ്യത്തിനായി യുപിയിലാണ്. കുടുംബാംഗങ്ങളും കഴിഞ്ഞ 7 മുതൽ അവിടെയാണ്. ഇൻസ്പെക്ടർ എൻ.ബി. ഷൈജുവിന്റെ നേതൃത്വത്തിൽ പൊലീസെത്തി തെളിവെടുപ്പ് തുടങ്ങി. വീട്ടിൽനിന്നു മോഷ്ടാക്കളുടേതെന്നു കരുതുന്ന വിരലടയാളം ലഭിച്ചിട്ടുണ്ട്.

error: Content is protected !!