Friday, August 15

ലോക് സഭയില്‍ പ്രതിപക്ഷത്തിന് സസ്‌പെന്‍ഷനില്‍ സെഞ്ച്വറി ; സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു

ദില്ലി: ലോക്‌സഭയില്‍ പ്രതിപക്ഷാംഗങ്ങളില്‍ സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയി. ഇന്ന് ഡികെ സുരേഷ്, ദീപക് ബെയ്ജ്, നകുല്‍നാഥ് എന്നീ കോണ്‍ഗ്രസ് എംപിമാരെ കൂടി സസ്പന്റ് ചെയ്തതോടെയാണ് സസ്‌പെന്‍ഷനിലായവരുടെ എണ്ണം 100 ആയത്. ഇതിനിടെ സര്‍ക്കാര്‍ ലക്ഷ്യമിട്ട എല്ലാ ബില്ലുകളും പാസാക്കി ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമന രീതി മാറ്റുന്ന ബില്ല് പാസാക്കിയതിന് പിന്നാലെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിഞ്ഞത്. നേരത്തെ നാളെ വരെ ചേരാനാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍, ഒരു ദിവസം മുമ്പെ ലോക്‌സഭ അനിശ്ചിത കാലത്തേക്ക് പിരിയുകയായിരുന്നു.

അതേസമയം, ബില്ലുകള്‍ ഏകപക്ഷീയമായി പാസാക്കിയതിനെതിരെ പ്രതിപക്ഷം കോടതിയെ സമീപിച്ചേക്കും. എതിര്‍പക്ഷത്തെ പുറത്താക്കി ബില്ലുകള്‍ പാസാക്കിയ സര്‍ക്കാര്‍ നടപടി നിയമതര്‍ക്കത്തതിന് ഇടയാകാകാനാണ് സാധ്യത. ക്രിമിനല്‍ നിയമ ഭേദഗതി ബില്ലുകള്‍ രാജ്യസഭ അല്‍പ്പസമയത്തിനകം പാസാക്കും. ഇതിനുശേഷമായിരിക്കും രാജ്യസഭ അനിശ്ചിതകാലത്തേക്ക് പിരിയുക. സുപ്രധാനമായ ടെലികോം നിയമഭേദഗതിയും ഈ സമ്മേളനത്തില്‍ പാസായി.

error: Content is protected !!