തിരൂരങ്ങാടി : പുഴയിൽ ഒഴുക്കിൽ പെട്ടയാളെ ഇന്നും കണ്ടെത്താനായില്ല. കുളിക്കുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെട്ട
പുതുപ്പറമ്പ് കാരാട്ടങ്ങാടി സ്വദേശി പയ്യനാട് മുഹമ്മദലി (44) യെ ഇതുവരെയും കണ്ടെത്താനായില്ല. ഞായറാഴ്ച വൈകുന്നേരമാണ് വെന്നിയൂർ പെരുമ്പുഴയിൽ ഒഴുക്കിൽ പെട്ടത്. നീന്തുന്നതിനിടെ പുഴയിൽ ഒഴുക്കിൽ പെടുകയായിരുന്നു. ഇന്നലെയും
തിങ്കളാഴ്ചയും നാട്ടുകാരും ഫയർ ഫോഴ്സും രാത്രി വരെ
തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്ന് രാത്രിയോടെ തിരച്ചിൽ നിർത്തി വെച്ചു. ഒഴുക്കിൽ പെട്ട സ്ഥലം മുതൽ താഴ്ഭാഗത്തേക്ക് പനമ്പുഴ ഭാഗം വരെ തിരച്ചിൽ നടത്തിയിരുന്നു. ഫയർ ഫോഴ്സ് സ്കൂബ ടീമിന് പുറമെ, ട്രോമ കെയർ, കെ ഇ ടി, ഐ ആർ ഡബ്ള്യൂ തുടങ്ങിയവർ ഉൾപ്പെടെ വിവിധ സന്നദ്ധ പ്രവർത്തകർ തിരച്ചിലിന് ഉണ്ടായിരുന്നു.