കുടുംബ വഴക്കിനിടെ മരുമകളുടെ അടിയേറ്റ് ഭർതൃമാതാവ് മരിച്ചു

Copy LinkWhatsAppFacebookTelegramMessengerShare

സംഭവം അബുദാബി യിൽ വെച്ച്

അബൂദാബിയിൽ കുടുംബവഴക്കിനിടെ മരുമകളുടെ അടിയേറ്റ് മലയാളി വയോധിക മരിച്ചു. ആലുവ കുറ്റിക്കാട്ടുകര സ്വദേശി റൂബി മുഹമ്മദാണ് (63) മരിച്ചത്. സംഭവത്തിൽ റൂബിയുടെ മകൻ സഞ്ജുവിന്റെ ഭാര്യ ഷജനയെ പൊലീസ് കസ്റ്റഡിയിലെടുത്തു. അബൂദബി ഗയാത്തിയിലാണ് സംഭവം.

മരിച്ച റൂബിയുടെ മകൻ സഞ്ജു മുഹമ്മദ് കഴിഞ്ഞ ജനുവരിയിലായിരുന്നു വിവാഹിതനായത്. പിന്നീട് ഭാര്യയെയും മാതാവിനെയും അബൂദബിയിലെത്തിക്കുകയായിരുന്നു. വീട്ടിൽ ഭർതൃമാതാവുമായുള്ള തർക്കത്തിനിടെയുണ്ടായ കൈയ്യേറ്റമാണ് മരണത്തിൽ കലാശിച്ചത്. റൂബിയുടെ മരണം സംബന്ധിച്ച് അബൂദബി പൊലീസിന്റെ അന്വേഷണം തുടരുകയാണ്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുന്നതായി സാമൂഹിക പ്രവർത്തകർ പറഞ്ഞു.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!