കുടുംബ സമേതം വയനാട്ടിലേക്ക് പോയവരുടെ കാർ മരത്തിലിടിച്ച് തിരൂരങ്ങാടി സ്വദേശിയായ അധ്യാപകൻ മരിച്ചു

തിരൂരങ്ങാടി : കുടുംബസമേതം യാത്രപോയവരുടെ വാഹനം മരത്തിലിടിച്ചു മറിഞ്ഞു അധ്യാപകൻ മരിച്ചു. തിരൂരങ്ങാടി ചന്തപ്പടി സ്വദേശിയും കൊളപ്പുറം ഗവ. ഹൈസ്കൂൾ അധ്യാപകനുമായ കെ.ടി.ഗുൽസാർ (44) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് വയനാട് കരിയോട് ചെന്നലോട് വെച്ചാണ് അപകടം. കുടുംബ സമേതം കൽപ്പറ്റയിലേക്ക് യാത്രപോയതായിരുന്നു. കാറിൽ 7 പേരുണ്ടായിരുന്നതായാണ് വിവരം. കാർ മരത്തിലിടിച്ച് താഴ്ചയിലേക്ക് മറിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഭാര്യ ജസീല , മക്കളായ നസ്രിൻ മുഹമ്മദ് (17), ലൈഫ, (7), ലഹിൻ (3), ഗുൽസാറിന്റെ സഹോദരിയുടെ മക്കളായ സിൽജ 12, സിൽത്ത 11 എന്നിവരാണ് വണ്ടിയിൽ ഉണ്ടായിരുന്നത്.

കാറിലുണ്ടായിരുന്നവർക്കും പരിക്കുണ്ട്. 2 പേർക്ക് ഗുരുതര പരിക്കുകളുള്ളതായി അറിയുന്നു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. മുജാഹിദ്

പ്രവർത്തകനായ ഗുൽസാർ പ്രഭാഷകനും സജീവ പൊതുപ്രവർത്തകനും കൂടിയായിരുന്നു. നോമ്പിന് ഉംറ കഴിഞ്ഞു മടങ്ങി വന്നതായിരുന്നു.

error: Content is protected !!