Sunday, August 17

വ്യാജ നമ്പർ പതിച്ച കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി

വ്യാജ നമ്പർ പതിച്ച് റോഡിൽ കറങ്ങിയ കാർ മോട്ടോർ വാഹന വകുപ്പ് പിടികൂടി. കോട്ടയ്ക്കലിൽ നിന്നെത്തിയ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്‌മെന്റ് വിഭാഗം കുറ്റിപ്പുറത്ത് നടത്തിയ പരിശോധനയിലാണ് കാർ പിടികൂടിയത്. കാറിന്റെ രജിസ്ട്രേഷൻ നമ്പറിനു മുകളിൽ മറ്റൊരു നമ്പർ ഒട്ടിച്ചു വച്ച നിലയിലായിരുന്നു. സംശയം തോന്നി വാഹനം കൂടുതൽ പരിശോധിച്ചപ്പോൾ മറ്റൊരു വാഹനത്തിന്റെ ബോഡിയും ചെയ്സിസ് നമ്പറുമാണ് ഇതിനുള്ളതെന്നു കണ്ടെത്തി. ഇതോടെ വാഹനം തുടർ നടപടികൾക്കായി ആർ.ടി ഒ. കെ.കെ സുരേഷ് കുമാറിന്റെ നിർദേശപ്രകാരം കുറ്റിപ്പുറം പൊലീസിന് കൈമാറി. മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് എ.എം.വി.ഐമാരായ വിജീഷ് വാലേരി, കെ.ആർ ഹരിലാൽ, എസ് സുനിൽ രാജ് തുടങ്ങിയവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

error: Content is protected !!