വി.ജെ.പള്ളിയിലെ പുതിയ കെട്ടിടം നാടിന് സമര്‍പ്പിച്ചു

തിരൂരങ്ങാടി : വെളിമുക്ക് വി.ജെ.പള്ളി.എ.എം.യു.പി സ്കൂളിലെ പുതിയ കെട്ടിട ഉദ്ഘാടനം കേരള ന്യൂനപക്ഷ, ഹജ്ജ്-വഖഫ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു. വള്ളിക്കുന്ന് മണ്ഡലം എം.എല്‍.എ അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ പരിപാടിയില്‍ അധ്യക്ഷത വഹിച്ചു. പരപ്പനങ്ങാടി സബ്ജില്ലയിലെ ഏറ്റവും വലിയ എയ്ഡഡ് വിദ്യാലയമായ വി.ജെ.പള്ളി.എ.എം.യു.പി സ്കൂള്‍ ഹൈസ്കൂള്‍ ആയി ഉയര്‍ത്താന്‍ സര്‍ക്കാരിനോട് പരിപാടിയില്‍ സ്കൂള്‍ അതികൃതര്‍ ആവശ്യപ്പെട്ടു. സമസത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി ഉമര്‍ ഫൈസി മുക്കം, കുട്ടിഹസ്സന്‍ ദാരിമി, മൂന്നിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ ആച്ചാട്ടില്‍, സ്ഥിരം സമിതി അധ്യക്ഷരായ പി.പി മുനീര്‍ മാസ്റ്റര്‍, ജാസ്മിന്‍ മുനീര്‍, മെമ്പര്‍മാരായ ജാഫര്‍ വെളിമുക്ക്, സല്‍മ നിയാസ്, പി.പി സഫീര്‍, മാനേജര്‍ ഹാജി.പി.കെ.മുഹമ്മദ്, പ്രധാനാധ്യാപകന്‍ എം.കെ ഫൈസല്‍, പി.ടി.എ പ്രസിഡന്റ് താഹിര്‍ കൂഫ, പി.ടി.എ വൈസ് പ്രസിഡന്റ് എ.വി സുരേഷ്, സ്റ്റാഫ് സെക്രട്ടറി എം.പി മഹ്റൂഫ് ഖാന്‍, എം.എ ഖാദര്‍, സി.പി മുസ്തഫ, ഡോ.എ അബ്ദുറഹിമാന്‍, സാദിഖ് വെളിമുക്ക്, സി.കുഞ്ഞിബാവ, എം.അബ്ദുല്‍ മജീദ്, കെ.അബ്ദുറഹ്മാന്‍, കെ.പി സിറാജുല്‍ മുനീര്‍, സി.പി ആയമ്മ, എം.അബ്ദുല്‍ ഹമീദ്, കടവത്ത് മൊയ്തീന്‍ കുട്ടി, കെ.കുഞ്ഞികണ്ണന്‍, പി.പി ലെനിന്‍ദാസ്, എന്‍.പി പ്രഭാകരന്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!