തിരൂരങ്ങാടി സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി തടസ്സ പ്പെടുത്തുന്ന രീതിയിൽ പഴയ വാഹനങ്ങൾ നിരത്തിനിർത്തിയതായി പരാതി. ഹജൂർ കച്ചേരി വളപ്പിൽ റവന്യു, പൊലീസ് വി ഭാഗങ്ങൾ വിവിധ കേസുകളിൽ പിടിച്ച ഏതാനും വാഹനങ്ങൾ നീക്കം ചെയ്യാൻ ബാക്കിയുണ്ടാ യിരുന്നു. ഈ വാഹനങ്ങളാണ് ഇപ്പോൾ താലൂക്ക് ആശുപത്രി റോഡിന് ചേർന്നുള്ള ഭാഗത്ത് നിരത്തി നിർത്തിയിരിക്കുന്നത്. ഇതി ലൂടെയാണ് സബ് റജിസ്ട്രാർ ഓഫിസിലേക്കുള്ള വഴി.
ഹജൂർ കച്ചേരി പൈതൃക മ്യൂസിയമാക്കുന്നതിന്റെ ഭാഗമായി വിവിധ പ്രവൃത്തി കൾ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായി വാഹനങ്ങൾ നീക്കി വെച്ചതാണെന്നാണ് ആരോപണം.
സ്ഥലങ്ങൾ റജിസ്റ്റർ ചെയ്യാനും മറ്റും രോഗികളും വയോധികരുമടക്കം ഏറെപ്പേരാണ് എത്തുന്നത്. ഇവർക്ക് ഓഫീസിലേക്ക് കട ക്കാൻ പറ്റാത്ത അവസ്ഥയാണ്. ഒരാൾക്ക് കഷ്ടിച്ചു കടക്കാൻ മതീമുള്ള സ്ഥലം മാത്രമാണ് ഒഴിച്ചിട്ടിട്ടുള്ളത്. ഇതിലൂടെ വേണം ജീവനക്കാരും വിവിധ ആവശ്യങ്ങൾക്കായി ഓഫീസിലേക്ക് വരുന്നവരും കടക്കാൻ. മറ്റൊരാളുടെ സഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന വയോധിക ഇന്നലെ റജിസ്ട്രാർ ഓഫിസിൽ വരാൻ കഴിയാതെ മടങ്ങി പ്പോയതായി നാട്ടുകാർ പറഞ്ഞു.
വാഹനം ഇത്തരത്തിൽ നീക്കി യിട്ടത് തങ്ങളെല്ലെന്നാണ്. പൈതൃക മ്യൂസിയം ജോലി ചെയ്യുന്നവർ പറയുന്നത്. വാഹനങ്ങൾ നീക്കം ചെയ്യാൻ പൊലീസിനോടും റവന്യു വകുപ്പിനോടും പലതവണ ആവശ്യപ്പെട്ടിരുന്നതയാണ് ഇവർ പറയുന്നത്.