തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി

തിരൂരങ്ങാടി : തിരൂരങ്ങാടി സബ് ട്രഷറിയ്ക്ക് ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റവും കസേരയും കൈമാറി. പരപ്പനങ്ങാടി സര്‍വീസ് സഹകരണ ബാങ്ക് സ്‌പോണ്‍സര്‍ ചെയ്ത ടോക്കണ്‍ ഡിസ്‌പെന്‍സര്‍ ആന്‍ഡ് ഡിസ്‌പ്ലേ സിസ്റ്റം ബാങ്ക് പ്രസിഡന്റ് അച്ചമ്പാട്ട് കുട്ടിക്കമ്മ നഹ സബ് ട്രഷറി ഓഫീസര്‍ പി മോഹന്‍ദാസിനും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംഭാവന ചെയ്ത കസേര യൂണിയന്‍ ബ്ലോക്ക് പ്രസിഡണ്ട് പ്രൊഫസര്‍ കെ ഇബ്രായ്‌നും കൈമാറി.

ട്രഷറി വികസന സമിതി ചെയര്‍മാന്‍ ടി പി ബാലസുബ്രഹ്‌മണ്യന്‍ അധ്യക്ഷനായിരുന്നു. എ അഹമ്മദ് ആസിഫ്, എ യൂനുസ്, സി പി അബ്ദുറഹിമാന്‍, വി ഭാസ്‌കരന്‍, കെ അബ്ദുല്‍ അനീഷ് , ഒ രോഹിത് സംസാരിച്ചു.

error: Content is protected !!