Monday, October 13

ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ഇതര സംസ്ഥാ തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

തിരൂരങ്ങാടി:
ഇതര സംസ്ഥാന തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ആസാം സ്വദേശി റജീബ് ബസുമതിയെ (40)ആണ് മരിച്ചത്. വെന്നിയൂർ മദ്രസക്ക് സമീപത്തെ വീടിന് പുറകിലാണ് മൃതദേഹം കണ്ടെത്തിയത് . മാനസിക പ്രശ്ങ്ങൾ പ്രകടിപ്പിച്ചിരുന്ന ആളായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു . ഞാറാഴ്ച്ച ആസാമിൽ നിന്ന് എത്തിയതായിരുന്നു . ഇന്നലെ രാത്രി സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനാൽ പോലീസ് എത്തി ഇയാളെ താമസ സ്ഥലത്ത് എത്തിച്ചിരുന്നു. രാവിലെ സമീപത്തെ വീടിന് പിറകിൽ മരിച്ച നിലയിൽ കാണുകയായിരുന്നു. തിരൂരങ്ങാടി പൊലീസ് ഇൻക്വസ്റ്റ് നടത്തി.മൃതദ്ദേഹം പോസ്റ്റ് മോർട്ടത്തിനായി തിരൂരങ്ങാടി താലൂക്ക് ആശുപത്രിമോർച്ചറിയിലേക്ക് മാറ്റി.

error: Content is protected !!