സ്കൂട്ടറിലെത്തിയയാൾ വീട്ടമ്മയുടെ മാല കവർന്നു

Copy LinkWhatsAppFacebookTelegramMessengerShare

പരപ്പനങ്ങാടി: സ്കൂട്ടറിലെത്തിയ ആൾ വീട്ടമ്മയുടെ മാല പൊട്ടിച്ചു കടന്നു.
ഇന്നു രാവിലെ ആറര മണിയോടെ ഒലിപ്രം കടവ് മുക്കത്തകടവ് റോഡിൽ വീടിനടുത്തുള്ള ശബരിമല കെട്ടുനിറ സ്ഥലത്തേക്ക് പോവുന്ന ടി കെ വിജയലക്ഷ്‌മിയുടെ കഴുത്തിൽ നിന്നാണ് 3.50 പവൻ വരുന്ന സ്വർണ്ണമാല സ്കൂട്ടറിൽ എത്തിയ ഒരാൾ പൊട്ടിച്ച് കടന്നത്. കറുത്ത സ്കൂട്ടറിൽ എത്തിയ അയാൾ തിരിച്ച് ഒലിപ്രംകടവ് ഭാഗത്തേക്ക് തന്നെ തിരിച്ചു പോയി. കുടുബങ്ങളും നാട്ടുകാരും അന്വേഷിച്ചെങ്കിലും കണ്ടെത്താനായില്ല. പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. അന്വേഷണം തുടങ്ങി.

Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!