കളിക്കാരും കളി നിയന്ത്രിച്ചതും അഷ്റഫുമാർ. വേറിട്ട അനുഭവവുമായി അഷ്റഫ് കൂട്ടായ്മ ഫുട്ബോൾ ടൂർണ്ണമെൻറ്.

തിരൂരങ്ങാടി:ഫുട്ബോൾ ടൂർണ്ണമെൻറുകൾ ഏറെ കണ്ടിട്ടുള്ള ഫുട്ബോൾ പ്രേമികൾക്ക് വേറിട്ട അനുഭവമായിരുന്നു കഴിഞ്ഞ ദിവസം എടരിക്കോട് ടർഫിൽ നടന്ന ഫുട്ബോൾ ടൂർണ്ണമെൻറ്.

ടൂർണ്ണമെൻറ് സംഘടിപ്പിച്ചതും അഷ്റഫുമാർ,പങ്കെടുത്ത ടീമുകളും അഷ്റഫ്മാരുടേത് .കളിക്കാരും അഷ്റഫുമാർ.കളി നിയന്ത്രിച്ചതും അഷ്റഫുമാർ . ഉൽഘാടകനും മറ്റ് അഥിതികളായെത്തിയവരും അഷ്റഫുമാർ തന്നെ. കാണികളായി എത്തിയതിലും അഷ്റഫുമാർ ഒട്ടേറെ.ടൂർണ്ണമെൻറ് മൊത്തം അഷ്റഫ് മയം.കാണികളായി എത്തിയവർക്കും നാട്ടുകാർക്കും അൽഭുതവും.

അഷ്റഫ് കൂട്ടായ്മ മലപ്പുറം മലപ്പുറം ജില്ലാ കമ്മറ്റി കോട്ടക്കൽ എടരിക്കോട് ടർഫിൽ സംഘടിപ്പിച്ച യു.എ.ഇ അഷ്റഫ് കൂട്ടായ്മ നൽകുന്ന വിന്നേഴ്സ് ട്രോഫിക്കും സൗദി അഷ്റഫ് കൂട്ടായ്മ നൽകുന്ന റണ്ണേഴ്സ് ട്രോഫിക്കുമുള്ള ഫുട്ബോൾ ടൂർണ്ണമെൻ്റാണ് വേറിട്ട അനുഭവമായി മാറിയത്.ജില്ലയിൽ നിന്നുള്ള അഷ്റഫ് കൂട്ടായ്മയുടെ എട്ട് മണ്ഡലം കമ്മറ്റികളാണ് ടൂർണ്ണമെൻറിൽ മാറ്റുരച്ചത്.

മലപ്പുറം ജില്ലയുടെ ഫുട്ബോൾ ഇതിഹാസം സൂപ്പർ സ്റ്റുഡിയോ അഷ്റഫ് ബാവയാണ് ടൂർണ്ണമെൻ്റ് ഉൽഘാടനം ചെയ്തത്.അഷ്റഫ് കൂട്ടായ്മ സംസ്ഥാന പ്രസിഡണ്ട് അഷ്റഫ് കളത്തിങ്ങൽ പാറ മുഖ്യാതിഥിയായി.ജില്ലാ പ്രസിഡണ്ട് അഷ്റഫ് മനരിക്കൽ അദ്ധ്യക്ഷ്യം വഹിച്ചു.സംസ്ഥാന ഭാരവാഹികളായ അഷ്റഫ് കഞ്ഞിപുര,അഷ്റഫ് താണിക്കൽ,ജില്ലാ സെക്രട്ടറി അഷ്റഫ് വാഴയൂർ,അഷ്റഫ് മാലിക് ബഹറൈൻ,അഷ്റഫ് നീറ്റിക്കൽ പ്രസംഗിച്ചു.അഷ്റഫ് പറപ്പൂർ,ഡോക്ടർ അഷ്റഫ് പെരിന്തൽമണ്ണ,പിലാക്കൽ അഷ്റഫ് കളി നിയന്ത്രിച്ചു.
ജില്ലാ ഭാരവാഹികളായ ഇന്ത്യൻ അഷ്റഫ്,മണ്ടോടൻ അഷ്റഫ്,പാറക്കടവ് അഷ്റഫ് ,അഷ്റഫ് സെഞ്ചുറി,അഷ്റഫ് ഹൈടെക് നേത്രത്വം നൽകി.
ഫൈനൽ മൽസരത്തിൽ കൊണ്ടോട്ടി മണ്ഡലത്തെ പരാജയപ്പെടുത്തി മങ്കട മണ്ഡലം ജേതാക്കളായി.

error: Content is protected !!