Saturday, July 12

തിരൂരങ്ങാടി നഗരസഭ സംഘടിപ്പിച്ച പ്രവാസി അദാലത്ത് ആശ്വാസമായി

തിരൂരങ്ങാടി: പ്രവാസി ക്ഷേമ പദ്ധതികളില്‍ ശ്രദ്ധേയമായ തിരൂരങ്ങാടി നഗരസഭ നോര്‍ക്ക, പ്രവാസി ക്ഷേമബോര്‍ഡുമായി സഹകരിച്ച് നടത്തിയ പ്രവാസി അദാലത്ത് നിരവധി പേർക്ക് ആശ്വാസമായി, നോർക്ക, പ്രവാസി ക്ഷേമ പ്രവാസി തിരിച്ചറിയൽ കാർഡുകൾ തൽസമയം നൽകി,നോര്‍ക്ക, പ്രവാസി ക്ഷേമ പദ്ധതികളില്‍ അപേക്ഷകള്‍ നല്‍കിയിട്ടും തീര്‍പ്പാക്കാത്തവയിൽ തീർപ്പാക്കി. നോര്‍ക്ക.പ്രവാസി ക്ഷേമ ബോർഡ് തുടങ്ങിയ വിവിധ ആനുകൂല്യങ്ങള്‍ക്ക് അപേക്ഷിക്കാന്‍ അക്ഷയയുമായി ചേർന്ന് കൗണ്ടറുകൾ പ്രവർത്തിച്ചു, സംരഭകത്വ കൗണ്ടറും പ്രവർത്തിച്ചു, കഴിഞ്ഞ വര്‍ഷം നഗരസഭ പ്രവാസി മീറ്റ് സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് പ്രവാസി ഹെല്‍പ്പ് ഡസ്‌ക് നഗരസഭയില്‍ തുറന്നിരുന്നു. ഇതിനു പിന്നാലെയാണ് പ്രവാസി അദാലത്ത് നടത്തിയത്. നഗരസഭയിലെ പ്രവാസികള്‍ക്ക് അദാലത്ത് ഏറെ അനുഗ്രാഹമായി, ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി ഉദ്ഘാടനം
ചെയ്തു, സി.പി സുഹ്റാബി അധ്യക്ഷത വഹിച്ചു,
ഇഖ്ബാൽ കല്ലുങ്ങൽ,സി പി ഇസ്മായിൽ, വഹീദ ചെമ്പ, നോർക്ക പ്രവാസി ബോർഡ് ഉദ്യോഗസ്ഥരായ കെ, ബാബു രാജൻ, ടി, രാഗേഷ്,
വി.പി,
സുബീഷ വി.കെ കെസാദിയ ,പി .എം എ ജലീൽ, സി.ഇസ്മായിൽ, അരിമ്പ്ര സുബൈർ, റസാഖ് സംസാരിച്ചു

error: Content is protected !!