Tuesday, July 29

അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനം ; കരുവാരക്കുണ്ടില്‍ മലമുകളില്‍ കുടുങ്ങിയ രണ്ട് പേരെയും രക്ഷപ്പെടുത്തി

മലപ്പുറം : കരുവാരക്കുണ്ടില്‍ ട്രക്കിങ്ങിനു പോയി മലമുകളില്‍ കുടുങ്ങിയ രണ്ട് യുവാക്കളെയും അഞ്ച് മണിക്കൂറിലേറെ സമയം നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ രക്ഷപ്പെടുത്തി. കരുവാരക്കുണ്ട് സ്വദേശികളായ യാസീം, അഞ്ജല്‍ എന്നിവരെയാണ് തിരിച്ചിറക്കിയത്. കേരള കുണ്ട് വെള്ളച്ചാട്ടത്തിന് മുകള്‍ ഭാഗത്തായാണ് കുടുങ്ങിയത്. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന ഷംനാസാണ് കുടുങ്ങിയ വിവരം താഴെയെത്തി അറിയിച്ചത്.

ഷംനാസ് നല്‍കിയ വിവരമനുസരിച്ച് പൊലീസും ഫയര്‍ഫോഴ്‌സും നടത്തിയ തെരച്ചിലാണ് ഇരുവരെയും കണ്ടെത്തിയത്. പ്രദേശവാസികളായ ഇരുവര്‍ക്കും സ്ഥലത്തെ കുറിച്ച് വ്യക്തമായ വിവരവുമുണ്ടായിരുന്നു. എന്നാല്‍ തിരിച്ചിറങ്ങുമ്പോഴേക്കും ഇരുട്ടിയതിനാലാണ് മുകളില്‍ കുടുങ്ങിപ്പോയതെന്നാണ് വിവരം. ഫയര്‍ഫോഴ്‌സും പൊലീസും പ്രദേശവാസികളും ചേര്‍ന്ന് നടത്തിയ തെരച്ചിലിലാണ് ഇവരെ കണ്ടെത്തിയത്. മഴ കാരണം ഇവരെ താഴെയെത്തിക്കാനുള്ള ശ്രമം പ്രതികൂലമായി ബാധിച്ചിരുന്നു. ഒരാളുടെ കാലിന് പൊട്ടലുണ്ടെന്നതിനാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരോഗ്യനില തൃപ്തികരമാണ്.

error: Content is protected !!