Wednesday, October 15

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം

തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതിരുന്ന വാഹനത്തിനു പിഴയിട്ട് ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം. കഴിഞ്ഞ ദിവസമാണ് ഇരുചക്ര വാഹനത്തിന്റെ ഉടമയായ പാലക്കാട് പരുതൂര്‍ സ്വദേശി ജമാലിന് നാലായിരം രൂപ പിഴ ഈടാക്കിയതായുള്ള നോട്ടിസ് ലഭിച്ചത്. മതിയായ രേഖകളില്ലാത്തതിന്റെ പേരിലാണ് പിഴയെന്നാണ് നോട്ടിസില്‍ പറയുന്നത്.

പോസ്റ്റ്മാന്‍ കൊണ്ടുവന്ന കത്ത് പൊട്ടിച്ചു വായിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വാര്‍ത്ത ഉടമ അറിയുന്നത്. തകരാര്‍ മൂലം രണ്ട് വര്‍ഷമായി വീട്ടില്‍ നിന്ന് പുറത്തിറക്കാതെയിരിക്കുന്ന വാഹനത്തിനാണ് തൃശൂര്‍ ഒല്ലൂരിലെ ആര്‍ടിഒ എന്‍ഫോഴ്സ്മെന്റ് വിഭാഗം പിഴ ഈടാക്കിയിരുന്നത്.

error: Content is protected !!