മക്കയില്‍ ലിഫ്റ്റ് അപകടം ; ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരണപ്പെട്ടു

മക്ക: മക്കയിലുണ്ടായ ലിഫ്റ്റ് അപകടത്തില്‍ ഇന്ത്യയില്‍ നിന്ന് എത്തിയ രണ്ട് ഹാജിമാര്‍ മരിച്ചു. അസീസിയയില്‍ താമസിക്കുന്ന കെട്ടിടത്തിന്റെ ലിഫ്റ്റ് കുഴിയില്‍ വീണ് ബീഹാര്‍ സ്വദേശികളാണ് മരണപ്പെട്ടത്. മുഹമ്മദ് സിദ്ദീഖ് (73) അബ്ദുല്ലത്തീഫ്( 70) എന്നിവരാണ് മരിച്ചത്. ബില്‍ഡിംഗ് നമ്പര്‍ 145 ലാണ് അപകടമുണ്ടായത്.

ലിഫ്റ്റില്‍ കയറുന്നതിനു വേണ്ടി വാതില്‍ തുറന്ന് അകത്തേക്ക് പ്രവേശിക്കുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. ലിഫ്റ്റിന് പ്ലാറ്റ്‌ഫോം ഉണ്ടായിരുന്നില്ല. ഏതാനും വര്‍ഷങ്ങള്‍ക്കു മുമ്പ് മക്കയില്‍ സമാനമായ അപകടം ഉണ്ടായിരുന്നു. അന്ന് കോഴിക്കോട് സ്വദേശിയായ തീര്‍ത്ഥാടകനായിരുന്നു മരണപ്പെട്ടത്.

error: Content is protected !!