ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട സ്കൂട്ടർ മിനിട്ടുകൾക്കുള്ളിൽ മോഷണം പോയി

Copy LinkWhatsAppFacebookTelegramMessengerShare

തിരൂരങ്ങാടി : ബേക്കറിക്ക് മുമ്പിൽ നിർത്തിയിട്ട് പുറത്തിറങ്ങി സാധനം വാങ്ങാൻ പോയപ്പോഴേക്കും കള്ളൻ സ്കൂട്ടറുമായി മുങ്ങി.
തലപ്പാറ സീഗോ ഫ്രഷ് ബേക്കറിക്ക് മുമ്പിലാണ് സംഭവം. തിരൂരങ്ങാടി താഴെച്ചിന സ്വദേശി കുറ്റിയിൽ ഇബ്രാഹിം കുട്ടിയുടെ സ്കൂട്ടർ ആണ് മോഷണം പോയത്. സ്കൂട്ടറിൽ നിന്ന് ചാവി എടുക്കാതെ പുറത്തിറങ്ങിയതായിരുന്നു. അല്പം കഴിഞ്ഞു വന്ന മോഷ്ടാവ് സ്കൂട്ടറിലെ ഹെൽമെറ്റ് എടുത്ത് തലയിൽ വെച്ച ശേഷം സ്കൂട്ടർ ഓടിച്ചു പോകുകയായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചു.

മോഷ്ടിച്ചു കൊണ്ടു പോകുന്ന ദൃശ്യം സി സി ടി വി യിൽ ഉണ്ട്.

cctv ദൃശ്യം https://youtu.be/iJzv0fJ7a2k

https://youtu.be/iJzv0fJ7a2k
Copy LinkWhatsAppFacebookTelegramMessengerShare
error: Content is protected !!