
കോട്ടയ്ക്കൽ: വീട്ടുവളപ്പിലെ കുളത്തിൽ വീണു കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന രണ്ടാമത്തെ കുട്ടിയും മരിച്ചു. പൊൻമള പറങ്കിമൂച്ചിക്കൽ കുറുംപ്പുംപടി ഫക്കീർ മുഹമ്മദിന്റെയും സുൽഫത്തിന്റെയും മകൾ ഫാത്തിമ മെഹ്റ (ഒന്നര) യാണ് മരിച്ചത്. സഹോദരൻ മുഹമ്മദ് ഹമീം (4) കഴിഞ്ഞ കഴിഞ്ഞ ബുധൻ മരിച്ചിരുന്നു. കഴിഞ്ഞ ചൊവ്വയാണ് സംഭവം.