
കൊച്ചി: എട്ട് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ സെക്യൂരിറ്റി ജീവനക്കാരന് മരണം വരെ കഠിന തടവും ഒരുലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ശിക്ഷ. കൊല്ലം പരവൂര്‍ സ്വദേശി അനില്‍കുമാറിനെയാണ് ശിക്ഷിച്ചത്. എറണാകുളം പോക്‌സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
2019 ഫെബ്രുവരിയില്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം ഉണ്ടായത്. ഫ്‌ലാറ്റില്‍ താമസിച്ചിരുന്ന കുട്ടിയെ അവിടത്തെ സെക്യൂരിറ്റി ജീവനക്കാരനായ പ്രതി പീഡിപ്പിക്കുകയായിരുന്നു. അമ്മയോടെ കുട്ടി കാര്യങ്ങള്‍ പറഞ്ഞതോടെയാണ് സംഭവം പുറത്തറിഞ്ഞത്.